തിരുവനന്തപുരം: രാമസിംഹന് സംവിധാനം ചെയ്ത 1921ലെ മാപ്പിള ലഹളയെക്കുറിച്ചുള്ള ‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ കണ്ടശേഷം അഭിനന്ദനവുമായി ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. മനുഷ്യപ്പറ്റ് വറ്റാത്ത ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട സിനിമ എന്നാണ് കണ്ണൂര്‍ സവിത തിയറ്ററില്‍ നിന്നും ആദ്യ ഷോ കണ്ട അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഞാനാദ്യമായാണ് ഒരു സിനിമ അതിന്റെ ആദ്യ ദിവസം ആദ്യ ഷോ കാണുന്നത്. കണ്ണൂർ സവിതയിൽ നിന്ന്. BJP നേതാവ് അരുൺ കൈത്രപവും, എന്റെ ഡ്രൈവർ രമേശനും കൂടെ ഉണ്ടായിരുന്നു. നല്ല സിനിമ . ആദ്യം കാണാനുള്ള വാശിക്ക് ഒരു കാരണ മുണ്ട്. വലിയ ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ നമ്മുടെ നാട്ടിൽ ഒരു സിനിമാ പ്രവർത്തകൻ അലി അക്ബർ (നരസിംഹൻ ) അനുഭവിക്കേണ്ടിവന്ന ദുരസ്ഥകൾ ! പ്രമുഖ നടൻമാർ സഹകരിച്ചില്ല , ഷൂട്ടിംങ്ങിന് സ്ഥലം നൽകിയില്ല. , ഡിസ്ട്രിബൂഷനു പോലും ആരുമില്ല. അവസാനം ചുമർ പോസ്റ്റർ പോലും കീറി കളയുന്ന അസഹിഷ്ണുത… ഇതെന്ത് സമൂഹമാണ്. കേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്!? ……… അതിനോടുള്ള അമർഷം എന്നു തന്നെ പറയാം … ആദ്യ ഷോ കണ്ടത്.
1921 ലെ കലാപം സങ്കീർണ്ണവും, വിവാദവും ആയിരുന്ന ഒരു ചരിത്ര സംഭവമാണല്ലൊ ? ഗാന്ധിയും, അംബേദ്ക്കറും , മാധവൻ നായരും, അവസാനം ഇ എം എസും വിശകലനം ചെയ്ത് കൃത്യാമയി പറഞ്ഞ ചിരിത്രം അലി അഖ്ബർ അതേ സ്പിരിറ്റിൽ ഒരു നല്ല ചലചിത്രമാക്കായിരിക്കുന്നു. വളരെ കൃത്യമായി പറഞ്ഞാൽ കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിത പോലെ മനോഹരമാണ് ഈ സിനിമ. നമ്പൂതിരി കുടുംബത്തിലെ സാവിത്രി എന്ന കുട്ടിയും, ഇല്ലത്തെ വേലക്കാരൻ ചാത്തനും സ്വന്തം കണ്ണിലൂടെ കണ്ട കാഴ്ച്ചകൾ ആശാൻ വിവരിച്ചത് പോലെ സിനിമ അഭ്രപാളിയിൽ ഭംഗിയായി വിവരിക്കുന്നു. ഈ സിനിമ ഹിന്ദു പക്ഷത്ത് നിന്നുള്ളതല്ല. മനുഷ്യ പക്ഷത്ത് നിന്നുള്ളതാണ്. വാരിയൻ കുന്നനെ മഹാനായി ചിത്രീകരിക്കുന്നവർ ഹൈദ്രുഹാജി എന്ന വൈദ്യരുടെ നിഷ്ടുരമായകൊല കാണണം…. അതു പോലെ സൂഫി വര്യനായ കൊണ്ടോട്ടി തങ്ങളുടെ ചെറുത്ത് നിൽപ് കാണണം ….
ഈ സിനിമ കൃത്യമായി മാനവികതയുടെ പക്ഷത്താണ് . ചരിത്ര സത്യത്തിന്റേ ഭാഗത്താണ്. മനുഷ്യപറ്റ് വറ്റാത്ത ഒരോ മനുഷ്യനും കാണേണ്ട സിനിമയാണ്1921 പുഴ മുതൽ പുഴ വരെ … സാവിത്രിയും, ചാത്തനായും അഭിനയിച്ചവർ തകർത്തഭിനയിച്ചു. മലയാളക്കരയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും കരുത്തനായ നിഷ്പക്ഷനായ കലാകാരൻ ധീരനായ കലാകാരൻ ജോയ് മാത്യുവാണെന്ന് വിവാദ സിനിമയിലെനിറ സാന്നിദ്ധ്യം കൊണ്ട് , പ്രധാന കഥാപാത്രത്തേ അവതരിപ്പിച്ച് കൊണ്ട് തെളിയിച്ചിരിക്കുന്നു. അലിഅഖ്ബർക്കും ടീമിനും അഭിനന്ദനങ്ങൾ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: