ന്യൂദല്‍ഹി: സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ ജാമ്യത്തിനപേക്ഷിച്ച മുന്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കല്‍ മാര്‍ച്ച് 10ലേക്ക് മാറ്റിവെച്ച് ദല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവായി.
ഇതോടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കൂടുതല്‍ പ്രതിരോധത്തിലായി. കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധിക്കുന്നുണ്ട്. 420ാം വകുപ്പ് പ്രകാരം അരവിന്ദ് കെജ്രിവാളിനെതിരെ നുണപ്രചരണത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ലഫ്റ്റന്റ് ഗവര്‍ണര്‍ സക്സേനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേ സമയം സിസോദിയയുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേയ്ക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിച്ചു. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡി മാത്രമാണ് സിബിഐ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: