തിരുവനന്തപുരം: രാജ്യത്തെ ഭക്ഷ്യ സംസ്കരണ മേഖല ആധുനികവത്കരിക്കുന്നതിനൊപ്പം കര്‍ഷകരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ ജല്‍ ശക്തി സഹ മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ പറഞ്ഞു. തിരുവനന്തപുരത്ത് പാപ്പനംകോട്ടെ സിഎസ്ഐആര്‍ എന്‍ഐഐ എസ് ടി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. എന്‍ഐഐഎസ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സഹമന്ത്രി വിലയിരുത്തി. വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവതരണവും അദ്ദേഹം വീക്ഷിച്ചു.
എന്‍ഐഐഎസ്ടി വളപ്പില്‍ പ്രഹ്ളാദ് സിംഗ് പട്ടേല്‍ വൃക്ഷതൈ നട്ടു. എന്‍ഐഐഎസ്ടിയിലെ വിവിധ ലാബുകളും അദ്ദേഹം സന്ദര്‍ശിച്ചു. എന്‍ ഐഐഎസ് ടിയില്‍ വികസിപ്പിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രഹഌദ് സിംഗ് പട്ടേലിനെ വിവരിച്ചു കൊടുത്തു. കേന്ദ്ര സഹമന്ത്രി പിന്നീട് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ചു സുഖ വിവരമാരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: