തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം അറിയാന്‍ സംസ്ഥാന നികുതി വകുപ്പില്‍ നിന്ന് ‘സഖാക്കളെ’ ഡപ്യൂട്ടേഷനില്‍ വിടുന്നു. ഇടതു യൂണിയന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് ഇ ഡിയിലേയക്ക് ഡപ്യൂട്ടേഷനില്‍ അയയ്ക്കുന്നത്. ഇ ഡി നിര്‍വഹിക്കുന്ന ജോലികള്‍ക്ക് സമാന സ്വഭാവമുള്ള വകുപ്പുകളില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ ആളെ ആവശ്യപ്പെടാറുണ്ട്.
നികുതി വകുപ്പില്‍ നിന്ന് താല്പര്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കാതെ രഹസ്യമായി ഇഷ്ടക്കാരം നിശ്ചയിച്ചു നല്‍കും. മൂന്നു പേര് ഇതിനകം മൂന്നു വര്‍ഷത്തെ ഡപ്യൂട്ടേഷന് പൂര്‍ത്തിയാക്കി മടങ്ങി വന്നു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ സജീവ പ്രവര്‍ത്തകരായിരുന്നു മൂവരും. കേരളത്തിലെ ഇഡിയുടെ റയ്ഡിലും അന്വേഷണങ്ങളിലും ഇവര്‍ക്ക് പലവിധത്തില്‍ സ്വാധീനിക്കാനാകും.
മുന്‍ ധനകാര്യമന്ത്രി ഡോ തോമസ് ഐസക്കിന്റെ അടുപ്പക്കാരനായ ഒരാളാണ് പുതിതായി ഡപ്യൂട്ടേഷനില്‍ പോകാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ രാജ് ഭവന് മാര്‍ച്ചില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: