തിരുവനന്തപുരം:ഭക്ഷണം തരാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരോട് തട്ടിക്കയറി ചിന്താ ജെറോം. തിരുവനന്തപുരം അട്ടക്കുളങ്ങരിയലെ കുമാര്‍ കഫേയിലാണ് സംഭവം.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്ക്കൊപ്പമുണ്ടായിരുന്നപ്പോഴാണ് ചിന്തയുടെ ഈ രോഷപ്രകടനം. ചിന്തയുടെ നിലവിട്ട പെരുമാറ്റം കണ്ട അവിടെ ഭക്ഷണം കഴിക്കാന്‍ വന്നവരും ഹോട്ടല്‍ ജീവനക്കാരും അന്തം വിട്ടുപോയി.
ബേബി ചിന്ത ജെറോമിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും അടങ്ങിയില്ലെന്ന് പറയുന്നു. തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കേണ്ട സഖാവ് തന്നെ ഭക്ഷണം വൈകിയതിന് ഇങ്ങിനെ തട്ടിക്കയറിയത് മോശമായി എന്ന അഭിപ്രായമാണ് അവിടുത്തെ തൊഴിലാളികള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: