ന്യൂദല്‍ഹി: ”ഞങ്ങള്‍ ദേശീയ പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രാദേശിക വികസനസ്വപ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തു’വെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാപ്തിയുടെയും വേഗതയുടെയും പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു’രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ശക്തിയാല്‍ രാജ്യത്തെ തൊഴില്‍ സംസ്കാരം രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും വേഗത വര്‍ധിപ്പിക്കുന്നതിലും അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ആസാദി കാ അമൃത് കാലി’ല്‍ സമ്പൂര്‍ണത കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ് ഗവണ്മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ഗുണഭോക്താക്കള്‍ക്കും 100 ശതമാനം ആനുകൂല്യങ്ങളും എത്തിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. ‘ഇതാണ് യഥാര്‍ത്ഥ മതേതരത്വം. ഇത് വിവേചനവും അഴിമതിയും ഇല്ലാതാക്കുന്നു’ ശ്രീ മോദി പറഞ്ഞു.
‘പതിറ്റാണ്ടുകളായി ഗോത്രവര്‍ഗ സമൂഹങ്ങളുടെ വികസനം അവഗണിക്കപ്പെട്ടിരുന്നു. ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയത് അവരുടെ ക്ഷേമത്തിനാണ്’ പ്രധാനമന്ത്രി പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തു ഗോത്ര ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചെന്നും ഗോത്ര ക്ഷേമത്തിനായി സമഗ്രമായ ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ല് ചെറുകിട കര്‍ഷകരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കരങ്ങള്‍ക്കു കരുത്തുപകരാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. ചെറുകിട കര്‍ഷകര്‍ വളരെക്കാലമായി അവഗണിക്കപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്മെന്റ് അവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെറുകിട കച്ചവടക്കാര്‍ക്കും കൈത്തൊഴിലാളികള്‍ക്കും ഒപ്പം ചെറുകിട കര്‍ഷകര്‍ക്കും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സ്ത്രീശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശാക്തീകരണത്തിനും അന്തസ്സ് ഉറപ്പാക്കലിനും ജീവിതം സുഗമമാക്കലിനുമുള്ള ഗവണ്മെന്റിന്റെ ഉദ്യമത്തെക്കുറിച്ചും സംസാരിച്ചു.
‘നമ്മുടെ ശാസ്ത്രജ്ഞരുടേയും നവീനാശയ ഉപജ്ഞാതാക്കളുടേയും വൈദഗ്ധ്യത്താല്‍, ഇന്ത്യ ലോകത്തിന്റെ ഔഷധകേന്ദ്രമായി മാറുകയാണ്’ ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും നവീനാശയ ഉപജ്ഞാതാക്കളെയും വാക്സിന് നിര്‍മ്മാതാക്കളെയും നിരാശപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടല്‍ ഇന്നൊവേഷന് മിഷന്, ടിങ്കറിങ് ലാബ് തുടങ്ങിയ നടപടികളിലൂടെ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഗവണ്മെന്റ് സൃഷ്ടിച്ച അവസരങ്ങള്‍ പൂര്‍ണമായും വിനിയോഗിക്കുകയും സ്വകാര്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും ചെയ്ത യുവാക്കളെയും ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. ‘സാധാരണക്കാരെ ശാക്തീകരിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. അതിനായി ഞങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു’ അദ്ദേഹം പറഞ്ഞു.
‘ഡിജിറ്റല്‍ ഇടപാടുകളില്‍ രാജ്യം ഇന്നും ലോകത്തിനു വഴികാട്ടിയായി തുടരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയം ഇന്ന് ലോകത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതില്‍ നാം അഭിമാനിക്കുകയാണ്.
‘മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമയി പൗരന്മാര്ക്ക് ശാശ്വതമായ പ്രതിവിധികളേകുകയും അവരെ ശാക്തീകരിക്കുകയുമാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യം’ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് മുന്‍കാലങ്ങളിലും ഗവണ്മെന്റിന്റെ ഉത്തരവാദിത്വമായിരുന്നെങ്കിലും അവയ്ക്കു വ്യത്യസ്ത മുന്‍ഗണനകളും ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ന് ഞങ്ങള്‍ പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ ഉദാഹരണം നല്കി, പ്രതീകാത്മകതയ്ക്കു പകരം, ജല അടിസ്ഥാന സൗകര്യങ്ങള്‍, ജലപരിപാലനം, ഗുണനിലവാര നിയന്ത്രണം, ജലസംരക്ഷണം, ജലസേചന നവീകരണം എന്നിവയുടെ സമഗ്രമായ സമീപനമാണ് നടപ്പാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സമാനമായ നടപടികള്‍ സ്വീകരിച്ച് സാമ്പത്തിക ഉള്‍പ്പെടുത്തലിലും ഡിബിടിയിലും ജന്‍ധന്‍ആധാര്‍മൊബൈല്‍ വഴിയും, അടിസ്ഥാന സൗകര്യ ആസൂത്രണം, നടപ്പാക്കല്‍ എന്നിവയില്‍ പിഎം ഗതിശക്തി ആസൂത്രണ പദ്ധതി വഴിയും ശാശ്വത പരിഹാരങ്ങള്‍ സൃഷ്ടിച്ചു.
‘2047ഓടെ ഇന്ത്യ ‘വികസിത ഭാരത’മായി മാറണമെന്നതു ഞങ്ങളുടെ ദൃഢനിശ്ചയമാണ്’ പ്രധാനമന്ത്രി പറഞ്ഞു. നാം ഉറ്റുനോക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഗവണ്മെന്റ് നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ‘ഇന്ത്യ വലിയ കുതിപ്പു നടത്താന്‍ തയ്യാറാണ്. ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല’ പ്രധാനമന്ത്രി ഉപസംഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: