ന്യൂദല്‍ഹി: സമുദ്രമേഖലയിലെ ഏതു വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യന്‍ തീരസംരക്ഷണ സേന തയാറാണെന്ന് വടക്കു കിഴക്കന്‍ മേഖലാ ടിഎം കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഇഖ്ബാല്‍ സിങ് ചൗഹാന് പറഞ്ഞു. വെല്ലുവിളികള്‍ എപ്പോഴുമുണ്ട്. അതിനെ നേരിടാന്‍ സേന എപ്പോഴും തയാറാണ്.
കൊല്‍ക്കത്തയിലെ ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖത്ത് വിജയ് കപ്പലില്‍ 47-ാമത് തീരസംരക്ഷണസേനാ ദിനത്തോടനുബന്ധിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രം വഴിയുള്ള മയക്കുമരുന്നു കള്ളക്കടത്തും മറ്റും വര്‍ധിക്കുന്നുണ്ട്. എന്നാല്‍ നാം എപ്പോഴും ജാഗ്രതയിലാണ്. ബംഗ്ലാദേശുമായി നല്ല ബന്ധത്തിലാണ് പോകുന്നത്. പട്രോളിങ്ങും നിരീക്ഷണവുമെല്ലാം ശക്തമാണ്.
മൂന്ന് ഡ്രോണിയര്‍ വിമാനങ്ങളും പട്രോളിങ്ങിനായിട്ടുണ്ട്. മൂന്ന് ഹെലികോപ്റ്ററുകളും ഇപ്പോള്‍ ഭുവനേശ്വരിലുണ്ട്. ഇത് വര്‍ധിപ്പിക്കാനായി പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴായിരത്തിലധികം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ സമുദ്രതീരത്തെ സംരക്ഷിക്കുന്ന വലിയ ചുമതലയാണ് തീരസംരക്ഷണ സേന നിറവേറ്റുന്നത്. ഭീകരവാദമുള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് പുതിയ കാലത്ത് സേന നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: