ന്യൂദല്‍ഹി: ഗുരു ഗോബിന്ദ്സിങ്ങിന്റെ രണ്ട് മക്കളെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ഔറംഗസേബ് ചക്രവര്‍ത്തി ശ്രമിച്ചെന്നും അതിന്കഴിയാതെ വന്നപ്പോള്‍ അവരെ കൊന്നുകളഞ്ഞെന്നും പ്രധാനമന്ത്രി മോദി. മേജര്‍ ധ്യാന്‍ ചന്ദ്ര് സ്റ്റേഡിയത്തില്‍ വീര്‍ ബാല്‍ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യയെ മാറ്റാനുള്ള ഔറംഗസേബിന്റെ ശ്രമങ്ങളെയും തീവ്രവാദത്തെയും ചെറുത്ത് നിന്ന വ്യക്തിയാണ് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങ്. ഗുരു ഗോബിന്ദ് സിങ്ങിന്റെ നിഷ്കളങ്കരായ രണ്ട് മക്കളായ സൊറാവര്‍ സിങ്ങിനോടും ഫത്തേ സിങ്ങിനോടും എതിര്‍പ്പായിരുന്നു ഔറംഗസേബിന്. ആ കുട്ടികളെ രണ്ട് പേരെയും ജീവനോടെ കുഴിച്ചുമൂടാനുള്ള ഔറംഗസീബിന്റെയും കൂട്ടരുടേയും ക്രൂരത എന്തിനായിരുന്നു? കാരണം ഗുരു ഗോബിന്ദ് സിങ്ങിന്റെ ഈ രണ്ട് മക്കളേയും വാളിന്റെ കീഴില്‍ നിര്‍ത്തി മതം മാറ്റാമെന്ന് ഔറംഗസേബും അനുയായിഖളും കരുതി. എന്നാല്‍ ഊരിപ്പിടിച്ച വാളിനു മുന്നിലും അവര്‍ വഴങ്ങാതായപ്പോഴായിരുന്നു ജീവനോടെ കുഴിച്ചുമൂടിയുള്ള ക്രൂരത.” -മോദി വിശദീകരിച്ചു.
ഈ രണ്ട് മക്കള്‍ക്ക് ചുറ്റും ഇഷ്ടികകൊണ്ട് ചുമരുകള്‍ കെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനുള്ളില്‍ അവര്‍ ജീവനോടെ കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഈ വാര്‍ത്ത കേട്ട് ഗുരുഗോബിന്ദ് ജിയുടെ അമ്മയും മരിച്ചു.
“എന്നാല്‍ ഭാരതത്തിന്റെ ആ വീരപുത്രര്‍ മരണത്തെ ഭയപ്പെട്ടില്ല. അങ്ങിനെ അവരെ ജീവനോടെ കുഴിച്ചുമൂടേണ്ടി വന്നു. ഇത് ഏത് രാജ്യത്തിന്റെയും യുവാക്കളുടെ കരുത്താണ്. അവരുടെ കരുത്ത് കൊണ്ട് കാലത്തിന്റെ ഗതിമാറ്റത്തെ ചെറുക്കാനുള്ള കഴിവ് യുവാക്കള്‍ ആര്‍ജ്ജിക്കുന്നു. ഈ ത്യാഗങ്ങള്‍ എല്ലാം മറന്നുപോയിരിക്കുന്നു. ഇത് ഓര്‍മ്മപ്പെടുത്താനാണ് എല്ലാവര്‍ഷവും ഡിസംബര്‍ 26ന് വീര്‍ ബാല്‍ ദിവസം ആഘോഷിക്കുന്നത്. “- മോദി പറഞ്ഞു.
ആകെ നാല് മക്കളുണ്ടായിരുന്ന ഗുരു ഗോബിന്ദ് ജിയുടെ മറ്റ് രണ്ട് മക്കളും നേരത്തെ മുഗളന്മാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ചാര് സാഹിബ് സാദേ ( നാല് മക്കള്‍) എന്നാണ് ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കള്‍ അറിയപ്പെട്ടത്. ഇവര്‍ നാല് പേരും ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള മുഗളന്മാരുമായി യുദ്ധം ചെയ്ത് മരണം വരിയ്ക്കുകയായിരുന്നു.
സിഖ് ഗുരു പാരമ്പര്യം വിശ്വാസത്തിന്റെയും ആത്മീയതയുടെയും പാരമ്പര്യം മാത്രമല്ല, അത് ഏക് ഭാരതം ശ്രേഷ്ഠഭാരതം എന്ന ആശയത്തിന്റെ കൂടി പ്രചോദന കേന്ദ്രമാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: