ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വധഭീഷണിയുമായി ഭീകരര്‍ വീണ്ടും രംഗത്ത്. ലഷ്കറെ തൊയ്ബ ബന്ധമുള്ള കശ്മീര്‍ ഫൈറ്റെന്ന സംഘടനയുടേതാണ് ഭീഷണി. കശ്മീരി പണ്ഡിറ്റുകള്‍ക്കായി ബാരാമുള്ളയിലും ബന്ദിപ്പോരയിലും കശ്മീര്‍ ഭരണകൂടം നിര്‍മിക്കുന്ന താമസസ്ഥലത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണ്ഡിറ്റുകളെ അഭിസംബോധന ചെയ്തുള്ള വധഭീഷണി പുറത്തു വന്നത്.
വടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയിലെ ഒഡിന ഗ്രാമത്തിലാണ് താഴ്വരയിലേക്ക് തിരിച്ചെത്തിയ കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി താമസസൗകര്യം ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ പദ്ധതിക്ക് കീഴില്‍ ജോലി ലഭിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയാണ് ഇത്. ഇവര്‍ക്കെതിരെയാണ് ഭീഷണിയുമായി ഭീകരര്‍ രംഗത്തെത്തിയിരിക്കുന്നത്.
കശ്മീരി പണ്ഡിറ്റുകള്‍ക്കായി നിര്‍മിക്കുന്ന കോളനികള്‍ ശ്മശാനമാക്കുമെന്നാണ് കത്തില്‍. ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കില്ല. ഇവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടരുതെന്ന് പദ്ധതി ഏറ്റെടുത്തിരിക്കുന്ന കരാറുകാരെയും ഭീകരര്‍ ഭീഷണിപ്പെടുത്തി. പണ്ഡിറ്റുകള്‍ക്കായുള്ള ഈ പദ്ധതിയെ ഇസ്രയേലി സെറ്റില്‍മെന്റ് എന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഓര്‍ക്കുക, എപ്പോഴാണോ സമുദ്രം ആര്‍ത്തിരമ്പുന്നത്, അത് അതിന്റെ ലക്ഷ്യങ്ങളെയെല്ലാം തകര്‍ക്കും. തയാറായിരിക്കുക, പണ്ഡിറ്റുകള്‍, പ്രദേശവാസികളല്ലാത്തവര്‍, വിദേശികള്‍: ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ജീവനക്കാരുടെ ശ്മശാനമാകും പുതിയ പദ്ധതി. കശ്മീരില്‍ ഇസ്രയേലി ടൈപ്പ് സെറ്റില്‍മെന്റ് അനുവദിക്കില്ല. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആരെയും വെറുടെ വിടില്ല. കരാറുകാരയെും ഒഴിവാക്കില്ല. കത്തില്‍ പറയുന്നു.
നേരത്തെയും കശ്മീരി പണ്ഡിറ്റുകള്‍ക്ക് വധഭീഷണിയുമായി ഭീകര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴില്‍ അധ്യാപകരായി കശ്മീര്‍ താഴ്വരയില് ജോലി ചെയ്യുന്ന 57 കശ്മീരി പണ്ഡിറ്റ് ജീവനക്കാര്‍ക്ക് നേരെയായിരുന്നു ഭീഷണി. ഭീഷണിക്കൊപ്പം ഇവരുടെ പട്ടികയും അവര്‍ പുറത്തു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: