തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ പഠന മികവ് പുനഃസ്ഥാപിക്കാന്‍, എല്ലാ സര്‍വകലാശാലകളിലും യോഗ്യരായ വിസിമാരെ ഉടന്‍ നിയമിക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഒരാളെയും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ല. വിസിമാര്‍ പൂര്‍ണമായും യോഗ്യരാണെന്ന് ഞാന്‍ ഉറപ്പാക്കും. അദ്ദേഹം വാര്‍ത്താ ലേഖകരോട്പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം എനിക്കെതിരെ നിയമോപദേശം തേടാന്‍ 45 ലക്ഷം രൂപയാണ് ചെലവിട്ടത്. അവര്‍ കോടതിയില്‍ പോകാന്‍ ഈ നിയമോപദേശം ഉപയോഗിച്ചോയെന്ന് എനിക്കറിയില്ല. എന്തുകൊണ്ട് ലക്ഷങ്ങള്‍ മുടക്കി സ്വീകരിച്ച ഉപദേശം അവര്‍ കോടതിയില്‍ പോകാന്‍ ഉപയോഗിച്ചില്ല. എന്തിനാണ് ചിലരെക്കൊണ്ട് അവര്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിച്ചത്. നിയമോപദേശം തേടാന്‍ നിങ്ങള്‍ 45 ലക്ഷം മുടക്കിയെങ്കില്‍ നിങ്ങള്‍ തന്നെ കോടതിയില്‍ പോകണം.
സ്വന്തം കാര്യങ്ങള്‍ നോക്കി നടത്താന്‍ സര്‍ക്കാരിന് ഒരു താല്പര്യവുമില്ല. സര്‍വകലാശാലകള്‍ നടത്താനാണ് അവര്‍ക്ക് താല്പര്യം. ബന്ധുക്കളെയും പാര്‍ട്ടി അണികളെയും അവിടങ്ങളില്‍ നിയമിക്കാം, സ്വജനപക്ഷപാതം നടത്താം. ആറു മാസത്തിനിടെ കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെ ഹൈക്കോടതി എത്ര തവണ വിധി പുറപ്പെടുവിച്ചു. കണ്ണൂര്‍ വിസിയുടെ തീരുമാനങ്ങള്‍ മൂന്നിലേറെ തവണ കോടതി തിരുത്തിയിട്ടുണ്ട്. ഇയാള്‍ സ്ഥിരം കുറ്റവാളിയേപ്പോലെയാണ്. അദ്ദേഹം വിദ്യാസമ്പന്നനല്ലേ. പിന്നെന്തിന് നിയമം ലംഘിക്കുന്നു? മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹം നിയമനം നടത്തുന്നത്. അതിനാലാണിത്. ഞാന്‍ സര്‍വകലാശാലകള്‍ നോക്കി നടത്താന്‍ പോകുന്നില്ല. അതെന്റെ ജോലിയല്ല. സ്വതന്ത്രമായി പ്രവര്‍ത്തിച്ചാലേ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ലോകത്തിന്റെ ആദരവ് ലഭിക്കൂ. ആരുടെയും ഇടപെടലില്ലാതെ സര്‍വകലാശാലകള്‍ വിസിമാര്‍ ഭരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്, ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: