തിരുവനന്തപുരം: ഗോവയില്‍ നടക്കുന്ന 53ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ നാളത്തെ സൃഷ്ടിപരമായ 75 പ്രതിഭകളെ ആദരിച്ചു.
സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ്, തിരക്കഥാരചന, പിന്നണി ഗാനം, സംഗീത സംവിധാനം, വസ്ത്രാലങ്കാരം, മേക്കപ്പ്, ആര്‍ട്ട് ഡിസൈന്‍, ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍ (വിഎഫ്എക്സ്) ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍). എന്നിങ്ങനെ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 75 പ്രതിഭകളെ തിരഞ്ഞെടുത്തത്.
ആറു മലയാളികള്‍ പട്ടികയില്‍ ഇടം നേടി. ജിതിന് മോഹന്‍ (സംവിധാനം), സച്ചിന് അഗസ്റ്റിന് (തിരക്കഥ), ജ്യോതിഷ സന്തോഷ് പിള്ള (അഭിനയം), അബ്ദുള്‍ സലാം അബൂബക്കര്‍ (എഡിറ്റിംഗ്), ശരത് ചന്ദ്രബോസ്, രോഹിത് കൃഷ്ണന് (ഛായാഗ്രഹണം) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്
75 പ്രതിഭകളും 53 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യ@100 എന്ന ആശയത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കുന്ന മത്സരത്തില്‍ പങ്കെടുക്കും. ഷോര്‍ട്ട്സുമായി സഹകരിച്ച് നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ഐഎഫ്എഫ്ഐ 53ന്റെ ഈ സെഗ്മെന്റിന് പിന്തുണ നല്‍കുന്നത്. ആജീവനാന്ത അവാര്‍ഡ് ജേതാക്കളും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ , ഗ്രാമി, ഓസ്കാര്‍ ജേതാക്കളും അടങ്ങുന്ന പ്രമുഖ ജൂറിയാണ് നാളത്തെ 75 സൃഷ്ടിപരമായ പ്രതിഭകളെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: