മാംഗളൂരു: മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് ഹിന്ദുവായി ചമഞ്ഞ് താന്‍ മുസ്ലിമാണെന്ന കാര്യം മറച്ചുവെച്ചുവെന്ന് മാംഗളൂരു പൊലീസ് കമ്മീഷണര്‍. മാത്രമല്ല, മുഹമ്മദ് ഷെരീഖ് തന്റെ വാട്സാപ് അക്കൗണ്ടില്‍ ഉപയോഗിച്ചത് കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന്റെ ചിത്രമാണ്. ഹിന്ദുവായി ചമഞ്ഞ് ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഗൂഢപദ്ധതി.
ശനിയാഴ്ച ഷെരീഫ് പമ്പ് വെല്ലിലേക്കുള്ള ഓട്ടോറിക്ഷയില്‍ കയറി. അവിടുത്തെ ഫ്ലൈ ഓവറില്‍ ബോംബ് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഇദ്ദേഹം കയ്യിലെ കറുത്ത ബാഗിനുള്ളില്‍ സ്ഫോടനത്തിനായി തയ്യറാക്കിയ പ്രഷര്‍ കുക്കര്‍ ബോംബും ഘടിപ്പിച്ചിരുന്നു.
ഹുബ്ബളിയിലെ പ്രേം രാജ് എന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡും മുഹമ്മദ് ഷെരീഖ് മോഷ്ടിച്ചിരുന്നു. ഈ ആധാര്‍ കാര്‍ഡും ഹിന്ദുവാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഷെരീഖ് ഉപയോഗിച്ചു. ആദ്യ ദിവസം തന്നെ മുഹമ്മദ് ഷെരീക് ഉപയോഗിച്ചത് ഹുബ്ബളിയിലുള്ള ഹിന്ദുവായ പ്രേംരാജിന്റെ ആധാര്‍ കാര്‍ഡാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നതായി മാംഗളൂരു പൊലീസ് കമ്മീഷമര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. ഇനി മറ്റെവിടെയെല്ലാമാണ് വ്യാജ ഐഡി ഉപയോഗിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ശശികുമാര്‍ പറഞ്ഞു.
“ഹിന്ദു തിരിച്ചറിയല്‍ രേഖകളുമായാണ് മുഹമ്മദ് ഷെരീഖ് പലയിടത്തും ചുറ്റിയടിച്ചത്. പേര്, ഐഡി, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിങ്ങനെ യാത്ര ചെയ്യാന്‍ ഉപയോഗിച്ച എല്ലാ രേഖകളും ഹിന്ദു പേരിലുള്ളവയാണ്. തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് ഇവന് മുഹമ്മദ് ഷെരീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. “- ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് ഷെരീഖ് അപകടനില തരണം ചെയ്തെന്നും ഇവിടെ ശക്തമായ പൊലീസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും ഷെരീഖിന്റെ ശിവമോഗ്ഗയിലുള്ള ബന്ധുവിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: