ബാലി : ഇന്തോനേഷ്യയിലെ ബാലിയില്‍ ജി 20 ഉച്ചകോടിക്ക് തുടക്കമാകും. യോഗത്തില്‍ ജി20യുടെ നേതൃസ്ഥാനം ഇന്ത്യയ്ക്ക് കൈമാറും. ഡിസംബര്‍ ഒന്ന് മുതലാണ് ഇന്ത്യയ്ക്ക് ചുമതല. ജി20യില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെത്തിയത്.
ഇത്തവണത്തെ ജി 20 ഉച്ചകോടിയില്‍ ആരോഗ്യം, ഊര്‍ജസുരക്ഷ, സാങ്കേതികമാറ്റം എന്നീ വിഷയങ്ങളും റഷ്യ, ഉക്രൈന് സംഘര്‍ഷവും ചര്‍ച്ചയായേക്കും. ബാലിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ്് ജോ ബൈഡനുമായി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തിയ ചിത്രം മോദി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതോടൊപ്പം ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്,ഫ്രാന്‍സിന്റെ പ്രധാനമന്ത്രി ഇമാനുവല്‍ മക്രോണ്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സുരിനാം പ്രസിഡന്റ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്,തുടങ്ങിയ പ്രമുഖരുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
തുടര്‍ന്ന് ഇന്തോനേഷ്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജി-20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ജി-20 ഗ്രൂപ്പിന്റെ അധ്യക്ഷനായി പ്രധാനമന്ത്രി ചുമതലയേല്‍ക്കും. ഒപ്പം അടുുത്തവര്ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെയും പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കും. ‘വസുധൈവ കുടുംബകം’ എന്നതാണ് ഇന്ത്യയുടെ ജി 20 സമ്മേളനത്തിന്റെ മുഖ്യ ആശയം.
45 മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനിടെ അദ്ദേഹം 20 യോഗങ്ങളില്‍ പങ്കെടുക്കുകയും 10 ലധികം ലോകനേതാക്കളുമായി സംവദിക്കുകയും ചെയ്യും. ജി20 ഉച്ചകോടിയില്‍ ഭക്ഷ്യ – ഊര്‍ജ്ജ സുരക്ഷ, ഡിജിറ്റല്‍ പരിവര്‍ത്തനം, ആരോഗ്യം എന്നീ മൂന്ന് പ്രധാന സെഷനുകളില്‍ മോദി പങ്കെടുക്കും. പുനരുപയോഗ ഊര്‍ജം, ഡിജിറ്റല്‍ വിപ്ലവം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ ഉന്നയിക്കും. ആരോഗ്യം, കൃഷി, പകര്‍ച്ചവ്യാധിയാനന്തര സാമ്പത്തികം വീണ്ടെടുക്കല്‍, ഊര്‍ജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ പ്രധാന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: