ലഖ്നൗ: ഹത്രാസില്‍ കലാപത്തിന് ആഹ്വാനവുമായി പോകവേ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഇനിയും അഴിയ്ക്കുള്ളില്‍ തുടരേണ്ടി വരും. ഇഡി കേസില്‍ കാപ്പന് നല്കിയ ജാമ്യാപേക്ഷ ലക്നൗ ജില്ലാകോടതി തള്ളി. കാപ്പനെതിരായ ഇഡി കുറ്റപത്രം ഗുരുതരമാണെന്നു കോടതി വിലയിരുത്തി. ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയില്‍ 2020 ലാണ് കാപ്പന് യുപി പൊലീസിന്റെ പിടിയിലാകുന്നത്.
യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കാപ്പന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.പല തവണ മാറ്റി വച്ച ശേഷമാണ് ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 9 ന് സുപ്രിംകോടതി യു.എ.പി.എ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ജഡ്ജി അവധി ആയതിനെ തുടര്‍ന്ന് ലഖ്നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: