ബെംഗളൂരു : കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റ് പരിക്ക്. കര്‍ണാടകയിലെ ബെല്ലാരിയില്‍ ഭാത്ജോഡോ യാത്ര നടക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ നാല് പേരെയും ബെള്ളാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ സംഘം കടന്ന് പോകുന്നതിന് തൊട്ട് മുമ്പ് ഫ്ളക്സുകളും മറ്റുമുള്ള വാഹനം സഞ്ചരിച്ചിരുന്നു. ഇതിലുണ്ടായിരുന്നവരുടെ കയ്യിലിരുന്ന ഇരുമ്പ് വടി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ക്ക് കോണ്‍ഗ്രസ് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: