തിരൂര്‍: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തിരൂരില്‍ സ്ഥാപിക്കണമെന്നുള്ള ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗ്രഹം സഫലീകരിക്കാനുള്ള പേരാട്ടത്തിന് തുടക്കമിട്ട് ബിജെപി.
തുഞ്ചന്‍ പ്രതിമയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഇന്നു തിരൂരില്‍ തുടക്കമായി. ആയിരങ്ങളാണ് പരിപാടിയില്‍ അണിനിരന്നത്. പ്രതിമസ്ഥാപനത്തിനായി മെട്രോമാന് ഇ. ശ്രീധരന് ചെയര്‍മാനും സി. കൃഷ്ണകുമാര്‍ ജനറല്‍ കണ്‍വീനറുമായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.
എഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് നടത്തിയ പ്രഖ്യാപന സമ്മേളനം തിരൂരില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കേരള സംസ്കാരത്തിന്റെ കേന്ദ്രമായ മലപ്പുറത്ത് ഭാഷാപിതാവിന് പ്രതിമ വരരുതെന്ന മതതീവ്രവാദികളുടെ കല്‍പ്പനയ്ക്ക് മുമ്പില്‍ ഭരണകൂടം കീഴടുങ്ങുകയാണ്.
ഇവിടെ പ്രതിമകള്‍ വാഴില്ലെന്ന തീവ്രവാദികളുടെ വെല്ലുവിളിക്കൊപ്പമാണോ പാണക്കാട്ടെ കുടുംബമെന്നും സുരേന്ദ്രന് ചോദിച്ചു. അല്ലെങ്കില്‍ മലപ്പുറത്തിന്റെ മണ്ണില്‍ തുഞ്ചന്റെ പ്രതിമ സ്ഥാപിക്കാന്‍ പാണക്കാട്ടെ തങ്ങള്‍ തയ്യാറാകുമോ പ്രതിമ സ്ഥാപിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അത് കേരളത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും. എഴുത്തച്ഛന് പ്രതിമ സ്ഥാപിക്കുന്നതിനെ മുഖ്യമന്ത്രി അനുകൂലിക്കുന്നുണ്ടോ ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരും താലിബാനുകളും മുസ്ലിം ലീഗും തമ്മില്‍ എന്ത് വ്യത്യാസം.
ലോകം മുഴുവന്‍ തിരസ്ക്കരിച്ചവരുടെ പ്രതിമ സ്ഥാപിച്ചവരാണ് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചാല്‍ പട്ടിണി മാറുമോയെന്ന് ചോദിക്കുന്നത്. തുഞ്ചത്ത് എഴുത്തച്ഛന് ചെയ്ത അപരാധം എന്താണ് കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനോട് എന്തിനാണ് നിങ്ങള്‍ ഈ അയിത്തം കാണിക്കുന്നത് എന്ത് മതേതരത്വമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. അടിമത്തം അംഗീകരിച്ചുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.
വീര്‍ സവര്‍ക്കര്‍ പറഞ്ഞതു പോലെ ഈ പ്രതിമ സ്ഥാപിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളില്ലാതെ തന്നെ, നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ നിങ്ങളെ എതിര്‍ത്തു കൊണ്ട് തിരൂരില്‍ പ്രതിമ സ്ഥാപിക്കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: