ഒസ്ലോ: ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ബെലാറൂസ് സ്വദേശിയായ അലസ് ബിയാലിയാറ്റ്സ്കിക്ക്. ബെലറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ബിയാലിയറ്റ്സ്കി. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ധീരമായി പോരാടിയതിനാണ് ബെലാറൂസ് സ്വദേശിയായ അലസിനെ തേടി പുരസ്കാരം എത്തിയത്.
ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ 2020 മുതല്‍ വിചാരണ പോലുമില്ലാതെ തടവിലാണ് അദ്ദേഹം. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രധാനമായി പോരാടിയത്.
നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. റഷ്യയിലെയും ഉക്രെയ്നിലെയും മനുഷ്യാവകാശ സംഘടനകളും പുരസ്കാരം പങ്കിട്ടു. റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിലും ഉക്രെയ്നിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് പുരസ്കാരം പങ്കിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: