ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 2014 മുതല്‍ ജോലി ചെയ്യുന്ന വ്യവസായസംരംഭകനാണ് വിജയ് നായര്‍. 2014 മുതല്‍ 2019 വരെ ആം ആദ്മി പാര്‍ട്ടിയുടെ സമൂഹമാധ്യമതന്ത്രങ്ങള് മെനഞ്ഞിരുന്ന വ്യക്തിയായിരുന്നു. പിന്നീട് ആം ആദ്മിക്ക് വേണ്ടി ഫണ്ട് പിരിക്കുക, വലിയ ഈവന്റുകള്‍ സംഘടിപ്പിക്കുക എന്നതും വിജയ് നായരുടെ ജോലിയായിത്തീര്‍ന്നു.
മനീഷ് സിസോദിയയ്ക്ക് വേണ്ടി വന്‍ മദ്യവ്യവസായികളില്‍ നിന്നും പണം വാങ്ങുന്നതിനും പണം വിതരണം ചെയ്യുന്നതിനും വിജയ് നായരുടെ സാന്നിധ്യമുണ്ടായിരുന്നു. ആം ആദ്മിയുമായി ബന്ധപ്പെട്ട് പല വലിയ പണമിടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്നു വിജയ് നായര്‍. ഒരിയ്ക്കല്‍ മനീഷ് സിസോദിയയുടെ സഹായിയായ അരുണ്‍ പാണ്ഡെ മഹേന്ദ്രു എന്ന ബിസിനസുകാരനില്‍ നിന്നും രണ്ട് നാല് കോടി നോട്ടുകളായി കൈപ്പറ്റിയത് വിജയ് നായരുടെ സാന്നിധ്യത്തിലായിരുന്നു. സമീര്‍ മഹേന്ദ്രു എന്ന മദ്യവ്യവസായിയില് നിന്നും പലകുറി അരുണ്‍ രാമചന്ദ്രന് പിള്ള പണം കൈപ്പറ്റിയതും വിജയ് നായരിലൂടെയാണ്.
2019ല്‍ ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തിയായി വിജയ് നായര്‍ മാറി. പഞ്ചാബ് തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണതന്ത്രങ്ങളുടെ തലപ്പത്ത് വിജയ് നായര്‍ ആയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയം നേടിയതും വിജയ് നായരെ ആം ആദ്മിക്കുള്ളില്‍ ഏറെ അധികാരമുള്ള വ്യക്തിയാക്കി മാറ്റി.
നേരത്തെ ഓണ്‍ലി മച്ച് ലൗഡര്‍ (ഒഎംഎല്‍) എന്ന മുംബൈ ആസ്ഥാനമായ കമ്പനിയുടെ സിഇഒ ആയിരുന്നു. അക്കാലത്ത് ലൈവ് മ്യൂസിക് പരിപാടികളും കോമഡി പരിപാടികളും സംഘടിപ്പിച്ചിരുന്നു. പിന്നീട് ബബ്ബിള്‍ ഫിഷ്, മദര്‍സ്വെയര്‍ എന്നീ കമ്പനികളുമായി കൂടി ബന്ദം തുടങ്ങി. ഇക്കാലത്ത് വിജയ് നായര്‍ക്കെതിരെ ലൈംഗികപീഢന പരാതിയും പെരുമാറ്റദൂഷ്യവും പതിവായിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ മദ്യനയവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതില്‍ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസ്. വന്‍തുക കമ്മീഷനും കൈക്കൂലിയും വാങ്ങി സ്വകാര്യമദ്യവ്യവസായികള്ക്ക് ബാര്‍ ലൈസന്‍സ് നല്‍കുകയായിരുന്നു എക്സൈസ് മന്ത്രി കൂടിയായ മനീഷ് സിസോദിയ എന്നാണ് ആരോപണം. ഈ കൈക്കൂലി വാങ്ങുകയും കൊടുക്കുകയും ചെയ്ത ഇടപാടുകളില്‍ മനീഷ് സിസോദിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് വിജയ് നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: