ന്യൂദല്‍ഹി: ദിവസേനയെന്നോണം ഭാരത് ജോഡോ യാത്രയെ പുകഴ്ത്തുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ യാത്രയെ പുകഴ്ത്തിയത് ആരെന്നോ? ഹോളിവുഡ് നടന് ജോണ്‍ കുസാഖ്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ പുകഴ്ത്തലിനെതിരെ ട്രോളുകള്‍ നിറയുകയാണ്.
പണം നല്കി പുകഴ്ത്തല്‍ വിലക്ക് വാങ്ങുകയാണ് കോണ്‍ഗ്രസ് എന്നാണ് പലരും വിമര്‍ശിക്കുന്നത്. എത്ര പണം കിട്ടി എന്നാണ് ഹോക് ഐ എന്ന ഉപയോക്താവ് ചോദിക്കുന്നത്.
ഇതിനേക്കാള്‍ വലിയ ഓട്ടം ഓടിയ ആള് ആണ് രാഹുല്‍ ഗാന്ധിയെന്നാണ് റിഷി ബാഗ്രി ചോദിക്കുന്നത്. പണ്ട് അമേഠിയില്‍ നിന്നും വയനാട്ടിലേക്ക് ഓടിയ ആള് ആണെന്നും റിഷി ബാഗ്രി പറയുന്നു.
പെയ് ഡ് അല്ലെങ്കില്‍ ഹോളിവുഡ് നടനും ഭാരത് ജോഡോ യാത്രയും തമ്മില്‍ എന്താണ് ബന്ധം? രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ നടക്കുന്നു എന്നാണ് ജോണ്‍ കുസാഖ് പങ്കുവെച്ച ട്വീറ്റിലുള്ളത്. എന്നാല്‍ ഇത് ഒരു ഹൈടെക് യാത്രയാണെന്നും രാത്രി കണ്ടെയനറില്‍ ഒരുക്കിയ എസി റൂമിനകത്താണെന്ന് ജോണ്‍ കുസാഖിനറിയാമോ?
ഇനി ഈ ട്വീറ്റ് ജോണ്‍ കുസാഖ് തന്നെ നടത്തുന്നതാണോ എന്നും സംശയം ഉയരുന്നുണ്ട്. കാരണം പണ്ട് കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദം ഉണ്ടായപ്പോഴും യുവമോര്‍ച്ചയ്ക്കെതിരെ ഈ ജോണ്‍ കുസാഖ് പ്രതികരിച്ചിട്ടുണ്ട്.
നമ്മുടെ ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈറിന്റെ ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ജോണ്‍ കുസാഖ് പ്രതികരിച്ചിരിക്കുന്നത്. മുഹമ്മദ് സുബൈര്‍ മോദി വിരുദ്ധ ട്വീറ്റുകള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം നല്കി ട്വീറ്റുകള്‍ വാങ്ങുന്നുവെന്ന ആരോപണത്തിന് മറ്റൊരു തെളിവ് കൂടിയാകുകയാണ് ഇത്. ജോണ്‍ കുസാഖിന്റെ ഹിസ്റ്ററി നോക്കുമ്പോള്‍ അദ്ദേഹം മോദിയ്ക്കെതിരെയും ബിജെപിയ്ക്കെതിരെയും ധാരാളം ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഹോളിവുഡില്‍ സിനിമാഭിനയമാണോ അതോ ഇന്ത്യയിലെ മോദിയെ അടിക്കലാണോ ജോലി എന്നാണ് പലരും സംശയിക്കുന്നത്.
പണ്ട് കാര്‍ഷികബില്ലിനെതിരെ ടെന്നീസ് താരം മാര്‍ട്ടിന നവരത്ലോവയെക്കൊണ്ട് വരെ ട്വീറ്റ് ചെയ്യിപ്പിച്ചു. ഇത് പെയ് ഡ് ട്വീറ്റാണെന്നാണ് വിമര്‍ശിക്കപ്പെട്ടിരുന്നത്. സെലിബ്രിറ്റികള്‍ പണം വാങ്ങി അവര്‍ക്കിഷ്ടമില്ലാത്ത വിഷയങ്ങളില്‍ വരെ ട്വീറ്റ് ചെയ്തേക്കും. അതാണ് ജോണ്‍ കുസാഖ് എന്ന ഹോളിവുഡ് നടന്റെ ട്വീറ്റുമെന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം.
രാഹുല്‍ ഗാന്ധി ഒരു നല്ല അത്ലറ്റാണെന്നും ഇന്ത്യയില്‍ നിന്നും ബാങ്കോക്കിലേക്ക് പറക്കാന്‍ വരെ കഴിയുന്ന ആളാണെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: