ബീജിംങ്: ചൈനയില്‍ പട്ടാള അട്ടിമറി നടന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. പ്രസിഡന്റ് ഷീ ജിന്‍പിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുര്‍ന്നാണ് സൈന്യം നിയന്ത്രണം ഏറ്റെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പസിഡന്റ് ഷീ ജിന്‍പിംങ്ങ് നിലവില്‍ വീട്ടുതടങ്കലിലാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ ചൈന തയാറായിട്ടില്ല.
സമര്‍ഖണ്ഡില്‍ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് യോഗത്തില്‍ പങ്കെടുത്ത് സെപ്റ്റംബര്‍ 16ന് തിരിച്ചെത്തിയ ഷീ ജിന്‍പിംഗിനെ സൈന്യത്തിന്റെ ചുമതലയില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി നീക്കിയിരുന്നു. തുര്‍ന്നും അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് അദേഹത്തെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കിലാക്കിയെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുനഃസംഘടന നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ ചില രാഷ്ട്രീയ നീക്കങ്ങളും നിലപാടുകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തന്റെ അധികാരം ഉപയോഗിച്ച് ഷി ജിന്‍പിംഗ് ശിക്ഷ വിധിച്ചതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹവുമായി ഇട!ഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയ്ക്ക് മേല്‍ അധികാരം നേടിയെടുക്കാനും പാര്‍ട്ടിയുടെ ഏക നേതാവായി സ്വയം ഉയര്‍ത്തപ്പെടാനും വേണ്ടിയുള്ള ശ്രമമാണ് ഷീ ജിന്‍പിംഗ് നടത്തിയെതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: