കൊച്ചി : റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചത് ഞെട്ടിക്കുന്ന സംഭവമാണ്. ഇത്തരം അപകടം ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവന് രാമചന്ദ്രന്. റോഡിലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ആലുവ പെരുമ്പാവൂര്‍ റോഡ് തകര്‍ച്ചയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെ എന്ന് കോടതി ചോദിച്ചു.
റോഡിന്റെ ശോചനീയാവസ്ഥ മൂലം രണ്ട് മാസത്തിനുള്ളില്‍ എത്രപേര്‍ മരിച്ചു. ഇനി എത്രേപര്‍ മരിക്കണം റോഡുകള്‍ നന്നാകാന്‍ എന്ന് കോടതിചോദിച്ചു മരിച്ച ആളെ ഇനിയും അപമാനിക്കാന്‍ ഇല്ല എന്നും കോടതി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ക്ക് കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ഇത്ര ബുദ്ധിമുട്ട്. എഞ്ചിനീയര്‍മാര്‍ എന്താണ് പിന്നെ ചെയ്യുന്നത്. ഇത്തരം കുഴികള്‍ എങ്ങനെയാണ് അവര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നത്. തൃശ്ശൂര്‍ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാല്‍ ഭയാനക അവസ്ഥയിലാണ്. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ ചുമതല ഏത് എഞ്ചിനീയര്‍ക്ക് ആയിരുന്നു. എഞ്ചിനീയര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്കി.
ആലുവ പെരുമ്പാവൂര്‍ റോഡിലെ അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം കുഴിയില്‍ വീണ് അബോധാവസ്ഥയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
എന്നാല്‍ കുഴിയില്‍ വീണത് കൊണ്ട് മാത്രമല്ല വൃദ്ധന് മരണമടഞ്ഞതെന്ന് മകന് പറഞ്ഞതായി സര്‍ക്കാര്‍ ഇതിനെതിരെ കോടതിയെ അറിയിച്ചു. മരിച്ച കുഞ്ഞു മുഹമ്മദിന് ഷുഗര്‍ ലെവല്‍ കുറവായിരുന്നവെന്ന് മകന്റെ മൊഴി ഉണ്ടെന്നും സര്‍ക്കാരിനു വേണ്ടി അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ഹര്‍ജി 19ന് വീണ്ടും പരിഗണിക്കും. അന്ന് വിശദീകരണം ലഭിച്ചില്ലെങ്കില്‍ കളക്ടറെ വിളിച്ചു വരുത്തുമെന്ന് ഹൈക്കോടതി താക്കീത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: