തിരുവനന്തപുരം :അനുമതിയില്ലാതെ ഓഫീസില്‍ നിന്നും വിട്ടു നിന്ന അസിസ്റ്റന്റ് എഞ്ചിനീയറെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം മാറ്റി. പൂജപ്പുരയിലെ പൊതു മരാമത്ത് ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയ മമ്ദയെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്ക് എറണാകുളത്തേയ്ക്കാണ് മാറ്റം.
കഴിഞ്ഞ ദിവസം പൂജപ്പുര ബില്‍ഡിങ് വിഭാഗം ഓഫീസില്‍ മുഹമ്മദ് റിയാസ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. എന്നാല്‍ മന്ത്രിയെത്തിയപ്പോള്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് മന്ത്രിയെത്തിയെപ്പോള്‍ ഉണ്ടായിരുന്നത്.
അസി. എഞ്ചിനിയറും, ഓവര്‍ സിയറും അവധിയാണെന്ന് മറ്റ് ജീവനക്കാര്‍ അറിയിച്ചുവെങ്കിലും അതിന്റെ രേഖകളൊന്നും തന്നെ ഓഫീസില്‍ ഇല്ലെന്ന് വ്യക്തമായതോടെ ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയായിരുന്നു.
മന്ത്രിയെത്തിയപ്പോള്‍ ഓഫീസിലെ അറ്റഡന്‍സ് ബുക്കോ, മൂവ്മെന്റ് രജിസ്റ്ററോ ഹാജരാക്കിയിരുന്നില്ല. ഇതോടെ വിഷയത്തില്‍ ചീഫ് എഞ്ചിനീയറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആവശ്യപ്പെടുകയും അസിസ്റ്റന്റ് എഞ്ചിനിയര്‍ അനുമതി വാങ്ങാതെ ഓഫീസില്‍ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: