തിരുവനന്തപുരം : എം.വി. ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തും. ആരോഗ്യ സ്ഥിതി മോശമാണെന്നും സ്ഥാനം ഒഴിയുകയാണെന്നും നിലവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ ആളെ തെരഞ്ഞെടുത്തിരിക്കുന്നത്.
അടിയന്തിര സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിര്‍ന്ന നേതാക്കളായ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗം എം.എ. ബേബി എന്നിവര്‍ കോടിയേരിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേര്‍ന്നത്.
സ്ഥാനത്തേയ്ക്ക് എം.വി. ഗോവിന്ദനൊപ്പം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്. പിബി അംഗം എംഎ ബേബി എന്നിവരുടെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം എം.വി. ഗോവിന്ദനെ നേതാക്കള്‍ ഒരുമിച്ച് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഫ്ളാറ്റിലെത്തി കോടിയേരിയെ കണ്ട് തീരുമാനം അറിയിച്ചശേഷം സിപിഎം ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: