തിരുവനന്തപുരം: കേരളത്തില്‍ കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ കൃഷി വിജ്ഞാന് കേന്ദ്രങ്ങള്‍ മുഖ്യ പങ്ക് വഹിക്കണമെന്ന് കേന്ദ്ര രാസവസ്തു രാസവളം നവ പുന:രുപയോഗ ഊര്‍ജ്ജ സഹ മന്ത്രി ഭഗവന്ദ് ഖുബ്ബ പറഞ്ഞു. കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന അവലോകന യോഗത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പാക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക പഠനത്തിന്നോ , ഡോക്ടറേറ്റ് ബിരുദമോ സര്‍ട്ടിഫിക്കറ്റുകളോ കരസ്ഥമാക്കാന്‍ വേണ്ടിയല്ല, കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് കാര്‍ഷിക ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖയില്‍ പുതിയ ദിശാമാറ്റത്തിനും സമ്പൂര്‍ണ പരിവര്ത്തനന്നത്തിനും തുടക്കമിട്ടത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. കര്‍ഷക കേന്ദ്രീകൃതമാവണം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന് കേന്ദ്ര വികസിപ്പിച്ച അലങ്കാര വാഴക്കൂമ്പ് കൊണ്ടുള്ള ബൊക്കെയും, കെവികെ ടൈംസ് ന്റെ കൊല്ലം ഇ പതിപ്പും കേന്ദ്ര സഹ മന്ത്രി ഭാഗവന്ദ് ഖുബ്ബ പ്രകാശനം ചെയ്തു. കൊല്ലം കെവികെയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്ഥാപന മേധാവി ഡോ. ബിനി സാം വിശദീകരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്ടെന്‍ഷന്‍ ഡോ. ജയശ്രീ. കൃഷ്ണന് കുട്ടി എം. സ്വാഗതവും കെവികെ കൊല്ലം അസി.പ്രൊഫസര്‍ ഡോ. ലത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: