കോഴിക്കോട് : സിവിക് ചന്ദ്രനെതിരായ ആദ്യ പീഡന പരാതിയില്‍ കോടതി ജാമ്യം നല്‍കിയത് പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്ന വാദത്തില്‍. സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരി നല്കിയ പീഡനാരോപണത്തില്‍ വിചിത്ര പരാമര്‍ശത്തില്‍ ജാമ്യം നല്‍കിയത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ആദ്യ കേസിന്റേയും ജാമ്യത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
സിവിക് ചന്ദ്രന്റെ എസ്എസ്എല്‍സി ബുക്കില്‍ ജാതിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെയുള്ള ചുമത്തിയ എസ്സി- എസ്ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ വിചിത്രമായ കണ്ടെത്തല്‍. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. ഈ നടപടി പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.
സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി ഹാജരാക്കിയിരുന്നു. ഇതില്‍ ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്.
ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.ആഗസ്റ്റ് 12ന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: