കൊച്ചി: എറണാകുളം നഗരമധ്യത്തിൽ ഹോട്ടലിൽ നടന്ന കൊലപാതകത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം സ്വദേശിയായ എഡിസണെ ബുധനാഴ്ച രാത്രി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ എഡിസൻ മരിച്ചിരുന്നു. കൊലപാതക ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.
അതേസമയം സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെന്നു കരുതപ്പെടുന്ന മുളവുകാട് സ്വദേശി സുരേഷിന്റെ ഐഡി കാർഡ് കണ്ടെത്തി. എറണാകുളം മുളവുകാട് ചുങ്കത്തുവീട്ടിൽ സുരേഷ് എന്നാണ് അതിൽനിന്നു ലഭിച്ച വിലാസം. ഇരുവരും അപരിചിതരാണെന്നു പറയുന്നു. എഡിസണിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നോർത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന ആനന്ദ് ബിഹാർ എന്ന ഹോട്ടലിന് മുന്നിലാണ് കൊലപാതകം നടന്നത്.
വാക്കു തര്‍ക്കത്തിനിടെ പ്രകോപിതനായ പ്രതി എഡിസണെ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയെന്നാണ് വിവരം. എഡിസണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദൃക്സാക്ഷികള്‍ വിവരമറിയിച്ചതോടെ ഉടന്‍ തന്നെ പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിന് ലഭിച്ചതാണ് നിര്‍ണായകമായത്. ഇയാള്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്ക് പോയെന്ന സംശയത്താല്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: