കോഴിക്കോട്: പണം ആവശ്യപ്പെട്ട് യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാളെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇര്‍ഷാദ് കഴിഞ്ഞ മെയ് 13നാണ് ദുബായിയില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് 23ന് ജോലിക്കെന്ന് പറഞ്ഞ് ഇയാള്‍ കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിക്കുകയായിരുന്നു.
ഇര്‍ഷാദ് സ്വര്‍ണം തട്ടിയെടുത്തെന്നും തിരിച്ചു നല്‍കണം, അല്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കള്‍ക്ക് ഫോണ്‍ വിളികളും എത്തുകയായിരുന്നു. പോലീസില്‍ അറിയിച്ചാല്‍ ഇര്‍ഷാദിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആദ്യം പരാതി നല്‍കാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇര്‍ഷാദിനെ കൊന്ന് ചാക്കിലാക്കുമെന്ന് ഭീഷണിപ്പെടുത്തി നാസർ എന്ന് പേരുള്ളൊരാളും ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തി. ഇയാള്‍ പണം ആവശ്യപ്പെട്ടെന്നും ഇര്‍ഷാദിന്റെ അമ്മ പറഞ്ഞു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: