നാഗ്പുര്‍: രാഷ്ട്രീയം വിടാന്‍ പലപ്പോഴും തോന്നാറുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയമല്ലാതെ ജീവിതത്തില്‍ ഏറെക്കാര്യങ്ങളുണ്ടെന്നു വിശ്വസിക്കുന്നതിനാലാണ് ഈ തോന്നലെന്നും മഹാരാഷ്ട്രയിലെ തന്റെ മണ്ഡലമായ നാഗ്പുരില്‍ സാമൂഹികപ്രവര്‍ത്തകനായ ഗരീഷ് ഗാന്ധിയെ ആദരിക്കുന്ന ചടങ്ങില്‍ ഗഡ്കരി പറഞ്ഞു.
സാമൂഹികമാറ്റത്തിനുവേണ്ടിയുള്ളതാണ് രാഷ്ട്രീയമെന്നാണ് തന്റെ വിശ്വാസമെന്ന് ഗഡ്കരി പറഞ്ഞു. സാമൂഹിക മാറ്റത്തിനേക്കാള്‍ അധികാരം നേടുക എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ ലക്ഷ്യമായി നമ്മള് കാണുന്നത്. ‘രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ഥം നാം മനസ്സിലാക്കണം. സമൂഹത്തിന്റെ, രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ളതാണോ അതോ സര്ക്കാരിലെത്തുന്നതിനു വേണ്ടിയുള്ളതാണോ രാഷ്ട്രീയം? അദ്ദേഹം ചോദിച്ചു.
ഇന്ന് 100 ശതമാനവും രാഷ്ട്രീയത്തെ കാണുന്നത് അധികാരത്തില്‍ വരുന്നതിനാണ്. രാഷ്ട്രീയം സാമൂഹ്യസാമ്പത്തിക പരിഷ്കരണത്തിന്റെ യഥാര്‍ത്ഥ ഉപകരണമാണ്, അതുകൊണ്ടാണ് ഇന്നത്തെ രാഷ്ട്രീയക്കാര്‍ സമൂഹത്തിലെ വിദ്യാഭ്യാസം, കലകള്‍ മുതലായവയുടെ വികസനത്തിനായി പ്രവര്‍ത്തിക്കേണ്ടത്, സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായും സര്‍ക്കാരിന്റെ മികവിനായുമാണു രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: