ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ ചൈന സെന്‍ട്രല്‍ ബാങ്കിലെ ആറ് ശാഖകളില്‍ കോടികളുടെ തട്ടിപ്പ്. തട്ടിപ്പിനിരയായ നൂറുകണക്കിന് നിക്ഷേപകര്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി നടത്തി.
ഹെനന്‍, അന്‍ഹുയ് പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഗ്രാമീണ ബാങ്കുകളില്‍ സാധാരണക്കാര്‍ വന്‍തുകകള്‍ നിക്ഷേപിച്ചിരുന്നു. അവരുടെ ജീവിതസമ്പാദ്യമാണ് ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് നിക്ഷേപിച്ചിരുന്നത്. എന്നാല്‍ വന്‍തോതില്‍ ഈ ബാങ്കുകളില്‍ തിരിമറി നടന്നു. ബാങ്കുകളുടെ പ്രധാന കമ്പനിയുടെ മേധാവി ഒളിവിലാണ്.
ചൈനയിലെ ഹെനാനില്‍ ബാങ്ക് തട്ടിപ്പിനെതിരെ 3000ഓളം പേര് പങ്കെടുത്ത പ്രതിഷേധ റാലി:
ഇതില്‍ പ്രതിഷേധിച്ച് നടന്ന റാലിയില്‍ ഏകദേശം 3000 പേര് പങ്കെടുത്തു. ഇവരില്‍ ആര്‍ക്കും ബാങ്ക് ശാഖകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിച്ചിട്ടില്ല. ബാങ്കിന്റെ ആഭ്യന്തരസംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഏപ്രില്‍ മാസം മുതല്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം മരവിപ്പിച്ചിരുന്നു. ഇത് ഉപഭോക്താക്കളുടെ ഇടയില്‍ വന്‍പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇവരെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങളായി പണം പിന്‍വലിക്കാനാകുമെന്ന പ്രതീക്ഷയില്‍ ബാങ്ക് ശാഖകളില്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ താങ്കള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് നിക്ഷേപകര്‍ സമരത്തിലേക്ക് നീങ്ങിയത്.
പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ പിടിച്ച ഇവര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഷെങ്സൂ പൊലീസും ഈ പ്രതിഷേധ റാലിയെ അനുഗമിച്ചിരുന്നു.
“ഹെനന്‍ ബാങ്കുകളെ ഞങ്ങളുടെ നിക്ഷേപം മടക്കിത്തരൂ”, പ്രതിഷേധക്കാര്‍ ഒന്നടങ്കം വിളിച്ചുപറയുന്നു. ഹെനന്‍ സര്‍ക്കാരിന്റെ അഴിമതിയ്ക്കും അതിക്രമത്തിനും എതിരെ” എന്നെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചിരുന്നു. പ്രകടനക്കാരില് ചിലര്‍ മാവോ സെദൂങ്ങിന്റെ ചിത്രം കയ്യിലേന്തിയിരുന്നു.
പ്രതിഷേധക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് പൊലീസ് മെഗഫോണ്‍ വഴി ഉറക്കെ വിളിച്ചുപറയുന്നത് കേള്‍ക്കാം. പലപ്പോഴും തെരുവുകളില്‍ പൊലീസ് തടസ്സം സൃഷ്ടിക്കുന്നതും കാണാമായിരുന്നു. ബാങ്കുകളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലീസും ടി. ഷര്‍ട്ട് ധരിച്ച ഏതാനും പേരും ചേര്‍ന്ന് നിര്‍ദാക്ഷിണ്യം ഗോവണിപ്പടിയില്‍ നിന്നും താഴേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കാണാമായിരുന്നു. പ്രകടനക്കാര്‍ പൊലീസുകാര്‍ക്ക് നേരെ വെള്ളക്കുപ്പികള്‍ വലിച്ചെറിഞ്ഞു. ഇത്തരം പ്രതിഷേധങ്ങള്‍ കമ്മ്യൂണിസ്റ്റ് ചൈനയില്‍ അസാധാരണമാണ്.
ചൈനയിലെ പൊലീസ്:പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം:
ഹെനന്‍ ബാങ്കുകളെ നിയന്ത്രിക്കുന്ന സമിതി പ്രകടനക്കാരോട് ബാങ്ക് നിക്ഷേപകരുടെ വിശാദാംശങ്ങള്‍ തിട്ടപ്പെടുത്തുകയാണെന്നും പ്രശ്നപരിഹാരത്തിന് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്.
സുന് എന്ന ഒരു നിക്ഷേപകന് നഷ്ടമായത് 5.97 ലക്ഷം ഡോളറാണ്. ഈ തട്ടിപ്പ് സര്‍ക്കാരിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റി മറിച്ചെന്ന് സുന് പറയുന്നു. മറ്റൊരു പ്രതിഷേധക്കാരനായ ഹുവാങ്ങിന് 75000 ഡോളര്‍ നഷ്ടമായി. തൊഴില്‍ രഹിതനായതിനാല്‍ ജീവിതം തള്ളിനീക്കാന്‍ ആകെയുള്ളത് ഈ നിക്ഷേപമാണെന്ന് ഹുവാങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: