നാര (ജപ്പാന്‍): കര്‍ശനമായ തോക്ക് നിയമം നിലനില്‍ക്കുന്ന രാഷ്‌ട്രമാണ് ജപ്പാന്‍. ഒരു തോക്ക് സ്വന്തമാക്കാന്‍ അത്രയേറെ വിഷമകരമായ കടമ്പകളും സര്‍ക്കാര്‍ നിരീക്ഷണവും കടക്കണം. കൊലയാളിക്ക് എങ്ങിനെ തോക്ക് ലഭിച്ചു എന്ന അതിശയമാണ് മുഴുവന്‍ ജപ്പാന്‍കാരും പ്രകടിപ്പിക്കുന്നത്. കൈകൊണ്ട് നിര്‍മ്മിച്ച നാടന്‍ തോക്കാണ് കൊലയാളി കൃത്യത്തിന് ഉപയോഗിച്ചതെന്ന് പറയുന്നു.
രണ്ട് തവണ വെടിവെക്കുന്ന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍പറയുന്നു. രണ്ടാമത്ത വെടിയൊച്ച കേട്ടതും ഷിന്‍സൊ ആബെ നിലംപൊത്തി. പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്ന മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയ്‌ക്ക് കഴുത്തിലും നെഞ്ചിലും വെടിയേറ്റു. ഒരു വെടിയുണ്ട ഹൃദയത്തോളം തുളഞ്ഞിറങ്ങിയതായി പറയുന്നു. വെടികൊണ്ടയുടന്‍ ഹൃദയസ്തംഭനം സംഭവിച്ചു. നെഞ്ചില്‍ കൈകൊണ്ട് പൊത്തിയാണ് ഷിന്‍സൊ ആബെ വീണത്. കോട്ട് രക്തത്തില്‍ കുളിച്ചു. അംഗരക്ഷകര്‍ കൊലയാളിയായ തെത്സൂയ യമഗാമിയെ കീഴ് പ്പെടുത്തി. ഇരട്ടക്കുഴല്‍ തോക്കാണ് തെത്സൂയ യമഗാമി ഉപയോഗിച്ചത്. രണ്ടാമത്തെ വെടി പൊട്ടിയതും ഈ തോക്ക് രണ്ട് കഷണമായി റോഡില്‍ തെറിച്ചുവീണതായും പറയുന്നു. 3ഡിയില്‍ പ്രിന്‍റ് ചെയ്തെടുത്ത വസ്തുപോലെയാണ് തോക്ക് തോന്നിച്ചതെന്ന് പറയുന്നു.
41കാരനായ തെത്സൂയ യമഗാമിക്ക് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയോട് അതൃപ്തിയുള്ളതായി മൊഴി നല്‍കിയതായി പറയുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഇയാള്‍ ജപ്പാനില്‍ മൂന്ന് വര്‍ഷം സൈനിക സേവനം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
തോക്കുപയോഗിച്ചുള്ള കൊലപാതകം ജപ്പാനില്‍ കുറവാണെന്നതുകൊണ്ട് ആബെയുടെ വധം ജപ്പാന്‍ സ്വദേശികളെ എല്ലാവരെയും ഞെട്ടിച്ചു. 2018ല്‍ ആകെ ഒമ്പത് തോക്ക് മരണമാണ് നടന്നത്. എന്നാല്‍ യുഎസിലാകട്ടെ 2018ല്‍ വെടിയേറ്റ് മരിച്ചത് 39740 പേരാണ്. കൈത്തോക്ക് അവിടെ അനുവദിക്കില്ല. ഷോട്ട് ഗണ്ണുകളും എയര്‍ റൈഫിളുകളുമാണ് സാധാരണ അനുവദിക്കുന്നത്.
യുഎസിനെപ്പോലെ ഒരു തോക്ക് സംസ്കാരം ജപ്പാനില്‍ ഇല്ലാത്തതാണ്. ഇത് അമ്പരപ്പിക്കുന്ന നിമിഷമാണ്. സാംസ്കാരികമായി ജപ്പാന്‍ കാര്‍ക്ക് ഇതിന്റെ ആഴം അളക്കാനാവില്ല.-ഇന്‍റര്‍നാഷണല്‍ സെക്യൂരിറ്റി ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലിന്റെ ജപ്പാനീസ് ഡയറക്ടര്‍ നാന്‍സി ഷോ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: