ശ്രീനഗര്‍: പ്രശസ്ത സന്തൂര്‍ കലാകാരന് പണ്ഡിറ്റ് ഭജന്‍ സോപോരി(73) അന്തരിച്ചു.മകന് അഭയ് സോപോരിയാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദ ബാധിതനായിരുന്നു.ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
സെയിന്റ് ഓഫ് സന്തൂര്‍, കിംഗ് ഓഫ് സ്്ട്രിംഗ്സ് എന്നിങ്ങനയാണ്് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ജമ്മുകാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. സംഗീതസംവിധായകനും, അധ്യാപനും, എഴുത്തുകാരനുമായിരുന്നു അദ്ദേഹം.ശ്രീനഗറിലെ’സുഫിയാന ഘരാന’ എന്നാ സംഗീത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
സൂഫിയാന ഖലാമിനെയും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തെയും അടിസ്ഥാനമാക്കി’സൂഫി ബാജ്’ എന്നറിയപ്പെടുന്ന ശൈലി വികസിപ്പിച്ച മഹാനായ പണ്ഡിറ്റ് ശങ്കര്‍ പണ്ഡിറ്റിന്റെ കൊച്ചുമകനാണ് അദ്ദേഹം.ജമ്മുകാശ്മീര്‍ സംഗീതത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന പണ്ഡിറ്റ് ശംബുനാഥ് സോപോരിയുടെ മകനാണ്.പത്മശ്രീ ജേതാവാണ്, സംഗീതനാടക അക്കാദമി പുരസ്ക്കാരം, ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, കേരല സര്‍ക്കാരിന്റെ സ്വാതി തിരനാള്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: