ന്യൂദല്‍ഹി: 1998ലെ പൊഖ്റാന്‍ പരീക്ഷണങ്ങള്‍ വിജയകരമാക്കാന്‍ കാരണമായ നമ്മുടെ സമര്‍ത്ഥരായ ശാസ്ത്രജ്ഞര്‍ക്കും അവരുടെ പ്രയത്നങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഇന്ന്, ദേശീയ സാങ്കേതിക ദിനത്തില്‍, 1998ലെ പൊഖ്റാന്‍ പരീക്ഷണങ്ങള്‍ വിജയിപ്പിക്കുന്നതിന് കാരണമായ നമ്മുടെ മിടുക്കരായ ശാസ്ത്രജ്ഞര്‍ക്കും അവരുടെ പരിശ്രമങ്ങള്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.
മികച്ച രാഷ്ട്രീയ ധൈര്യവും രാഷ്ട്രതന്ത്രജ്ഞതയും പ്രകടിപ്പിച്ച അടല്‍ ജിയുടെ മാതൃകാപരമായ നേതൃത്വത്തെ നാം അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: