വടക്കാഞ്ചേരി: വിമര്‍ശന വാര്‍ത്തകള്‍ സഹിക്കാന്‍ വയ്യ. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാധ്യമ വിലക്ക്. പത്ര ദൃശ്യമാധ്യമങ്ങളിലൂടെ വികസന മുരടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നതിന്റെ അസഹിഷ്ണുതയുടെ ഭാഗമായാണ് വിലക്കേര്‍പ്പെടുത്തിയത്.
ആശുപത്രി പരിസരത്ത് ഇനി പത്ര വില്പന വേണ്ടെന്ന് ആര്‍എംഒ ഡോ.രന്ദീപ് ഉത്തരവിട്ടു. ഇതിന് പിന്നാലെ ആശുപത്രിയില്‍ നിര്‍ധന കുടുംബം പത്രവില്പനക്കായി ക്രമീകരിച്ചിരുന്ന മേശയും, കസേരയും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആശുപത്രി പരിസരത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചെറിഞ്ഞു. നിര്‍ധന കുടുംബത്തിലുള്ള മുളങ്കുന്നത്ത്കാവ് അക്കോടിക്കാവ് സ്വദേശി സലീഷും ഭാര്യ രമ്യയുമാണ് ആശുപത്രിയില്‍ പത്രം വിറ്റ് ഉപജീവനം നടത്തിയിരുന്നത്.
ആര്‍ക്കും ശല്യമില്ലാത്ത ഒരു മൂലയിലായിരുന്നു ഇവരുടെ പത്ര- മാസിക വില്‍പ്പന. എല്ലാ പത്രങ്ങളും ഇവിടെ ലഭിക്കുമെന്നതിനാല്‍ ജനങ്ങള്‍ക്കും ഏറെ ആശ്വാസമായിരുന്നു. ഏഴ് വര്‍ഷമായി ദമ്പതികള്‍ ഇതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം തള്ളി നീക്കിയിരുന്നത്. മെഡിക്കല്‍ കോളജ് അധികൃതരുടെ ഈ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഫാസിസ്റ്റ് നയങ്ങള്‍ അംഗീകരിക്കില്ലെന്ന് വിവിധ രാഷ്‌ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ചു.
ആശുപത്രി ആരംഭിച്ച കാലം മുതല്‍ രോഗികള്‍ക്കും കൂട്ടിരിപ്പു കാര്‍ക്കും വാര്‍ത്തകള്‍ അറിയുന്നതിനും ശാരീരിക അവശത അനുഭവിക്കുന്ന വില്പനക്കാര്‍ക്ക് വരുമാന ദായമാകുന്നതുമായ പത്രവിതരണം തടഞ്ഞ ആശുപത്രി അധികൃതരുടെ നടപടിയെ നാട്ടുകാരുള്‍പ്പെടെ ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: