കീവ്: ഉക്രൈന് പിടിച്ചെടുക്കാനുള്ള നീക്കം തുടക്കം മാത്രമെന്നും മറ്റു രാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്നും ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കി. ജീവിതത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം, എല്ലാ രാജ്യങ്ങളും റഷ്യയ്ക്ക് മേല്‍ പോരാടണം, യുദ്ധം ചെയ്യണം, റഷ്യയോട് പൊരുതാന്‍ സഹായിക്കണമെന്നും സെലന്‍സ്കി അഭ്യര്‍ത്ഥിച്ചു.
അതേസമയം, തെക്കന്‍ ഉക്രൈന് നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ആക്രമണം ശക്തമാക്കിയെന്ന് റഷ്യന്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ റുസ്താം മിന്നെകയേവ് പറഞ്ഞു. അതേസമയം, അസോവസ്റ്റാള്‍ സ്റ്റീല്‍ കമ്പനിയില്‍ റഷ്യ റോക്കറ്റാക്രമണം നടത്തിയതായി ഉക്രൈന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മരിയൂപോളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴി ഒരുക്കണമെന്ന് യുഎന്നിനോട് ഉക്രൈന് ആവശ്യപ്പെട്ടു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കയൊണ് ഉക്രൈന്റെ സഹായ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: