ഡോണ പൗള (ഗോവ): മലയാള ചലച്ചിത്ര തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭാധനനായ ഒരു എഴുത്തുകാരനെയാണ് ജോണ്‍ പോളിന്റെ മരണത്തോടെ നഷ്ടമായതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
1980-90 കാലഘട്ടത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. 100 ല്‍ പരം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ജോണ്‍ പോളിനെ സിനിമ ലോകത്തെ നിഘണ്ടു എന്ന് വിശേഷിപ്പിക്കാം. മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമ ലോകത്ത് തനതായ സ്ഥാനമുറപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവില്ല.
ഈയിടെ താന്‍ കൊച്ചിയിലെത്തിയപ്പോള്‍, രോഗ ബാധിതനായി ആശുപത്രിയില്‍ കിടക്കുകയായിരുന്ന ജോണ്‍ പോളിനെ സന്ദര്‍ശിക്കുകയും ദീര്‍ഘനേരം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തത് ഗവര്‍ണര്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: