ന്യൂദല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ്ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് രണ്ടുവനിതകള്‍. മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ചുമതലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആദ്യമായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ണായക ചുമതലയിലേയ്ക്ക് വനിതകളെ നിയമിക്കുന്നത്.
ബംഗാളില്‍ നിന്നുള്ള മഫൂജ ഖാതൂണ്‍ നിലവില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ്. 2001- 2011 കാലഘട്ടത്തില്‍ ബംഗാള്‍ നിയമസഭാംഗമായിരുന്നു. തമിഴ്നാട് സ്വദേശിനിയായ മുനവരി ബീഗം ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
ബിജെപി ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂദല്‍ഹിയില്‍ ഹജ്ജ് കമ്മിറ്റിയോഗമാണ് അദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഹജ്ജ് കമ്മിറ്റിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയാണ് അബ്ദുള്ളക്കുട്ടി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 23 അംഗ ഹജ്ജ് കമ്മിറ്റിയിലെ ആദ്യ യോഗത്തിലാണ് ചെയര്‍മാനെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: