ദേശീയ പുരസ്കാര ജേതാവായ സംവിധായകന് ടി. ദീപേഷിന്റെ ‘അക്വേറിയം’ സിനിമ റിലീസിന്. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട് രണ്ടു പ്രാവശ്യത്തെ സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികടന്നാണ് ‘അക്വേറിയം’ എന്ന പേരില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ധസൈനപ്ലേപ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ എപ്രില്‍ 9ന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
മുമ്പ് റിലീസിന് ഒരുങ്ങിയപ്പോഴാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞ് ചില കന്യാസ്ത്രീകള്‍ സിനിമ നിരോധിക്കണം എന്ന് പറഞ്ഞ് ദല്‍ഹി, കേരളാ ഹൈക്കോടതിയെ സമീപിച്ചത്. കോടതികള്‍ കേസ് തള്ളുകയും പ്രദര്‍ശനാനുമതി ലഭിക്കുകയും ചെയ്തു. സെന്‍സര്‍ബോര്‍ഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഈ സിനിമയെ തടയാന്‍ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിന്റെ ഭാഗമായി നിരവധി നിയമ പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു.
അനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസിന് അനുവദിച്ചത്. സെന്‍സര്‍ബോര്‍ഡ് ട്രൈബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം. സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. ‘പൂര്‍ണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് ‘അക്വേറിയം’. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്ന്” സംവിധായകന് ദീപേഷ് പറഞ്ഞു.
ഹണിറോസ്, സണ്ണിവെയ്ന്, ശാരി എന്നിവരോടൊപ്പം കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന് വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപേഷിന്റെ തന്നെ കഥയ്ക്ക് ബല്‍റാമാണ് തിരക്കഥ ഒരുക്കിയത്.ഷാജ് കണ്ണമ്പേത്താണ് നിര്‍മ്മാണം, ഛായാഗ്രാഹണം പ്രദീപ് എം.വര്‍മ്മ, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: