ലഖ്നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുസ്ലിംമന്ത്രിയാണ് ഡാനിഷ് അന്‍സാരി. ന്യൂനപക്ഷക്ഷേമമെന്ന വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
ഇതോടെ യോഗി മന്ത്രിസഭയില്‍ മുസ്ലിങ്ങളില്ലെന്ന വിമര്‍ശനത്തിന് മറുപടിയായി. തന്റെ മന്ത്രിസ്ഥാനം സമാജ് വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും മുഖത്തേറ്റ അടിയാണെന്നും ഡാനിഷ് അന്‍സാരി പറഞ്ഞു. ബല്ലിയ നിയോജക മണ്ഡലത്തില്‍ നിന്നും ജയിച്ചെത്തിച്ച ഡാനിഷ് അന്‍സാരി യോഗി മന്ത്രിസഭയിലെ ആദ്യ 52 മന്ത്രിമാരോടൊപ്പമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
‘എനിക്ക് ഒരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷെ സമര്‍പ്പണബുദ്ധിയുള്ള ഒരു പ്രവര്‍ത്തകന്റെ മേലുള്ള പാര്‍ട്ടിയുടെ വിശ്വാസമാണ് തന്റെ മന്ത്രിസ്ഥാനം. യോഗി സര്‍ക്കാരിന്റെ ഓരോ പദ്ധതിയുടെയും നേട്ടം മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ മുസ്ലിങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുന്നു.’- ഡാനിഷ് അന്‍സാരി പറഞ്ഞു.
ബിജെപിയില്‍ മുസ്ലിങ്ങള്‍ക്കുള്ള വിശ്വാസം യുപിയില്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ആരുടെയും മതമോ ജാതിയോ ചോദിക്കുന്നില്ല. മുസ്ലിങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും ബിജെപി നടത്തിക്കൊടുക്കുന്നുവെന്നും ഡാനിഷ് അന്‍സാരി പറഞ്ഞു. ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ് ഡാനിഷ് അന്‍സാരി. ലഖ്നൗ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: