അഞ്ചു ലക്ഷത്തോളം ഹൈന്ദവക്ഷേത്രങ്ങളുള്ള, ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായ ഇന്തോനേഷ്യന്‍ പ്രവിശ്യാദ്വീപാണ് ബാലി. ആചാരാനുഷ്ഠാനങ്ങളിലെ പാരമ്പര്യം കണിശതയോടെ സൂക്ഷിക്കുന്നവരാണ് ബാലിയിലെ ഹൈന്ദവര്‍. മൂര്‍ത്തിത്രയങ്ങളാണ് ബാലിയിലെ ആരാധനാമൂര്‍ത്തികളില്‍ പ്രധാനം.
നേരം വെളുക്കുമ്പോഴേ ബാലിയിലെങ്ങും കാണുന്നൊരു ‘കണി’ യുണ്ട്. കുമ്പിള് കുത്തിയെടുത്ത വാഴയിലയിലോ, കുരുത്തോല വട്ടിയിലോ നിറയെ പൂക്കളും അടയ്ക്കയും വെറ്റിലയും നാരങ്ങയും ഭക്ഷണവും പണവും അരിയുമെല്ലാം നിറച്ചു വച്ചൊരുക്കുന്ന കണി. ഈ പൂത്താലങ്ങള്ക്ക് പേര് ‘ചനങ്സരി.’ ഇവയുടെ മധ്യത്തിലായി ചന്ദനത്തിരിയും കത്തിച്ചു വയ്ക്കാറുണ്ട്. ഇവയില്‍ കുരുത്തോലയും അടയ്ക്കയും ചെറുനാരങ്ങയും സൃഷ്ടിസ്ഥിതിസംഹാര മൂര്‍ത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ പ്രതീകങ്ങളാണ്.
ക്ഷേത്രകവാടങ്ങളില്‍, വീടുകളുടെ വാതില്പ്പടികളിലെന്നല്ല പൊതു ഇടങ്ങളിലെല്ലാം വെളുപ്പിനേ തന്നെ ഇവ ഒരുക്കി വയ്ക്കാന്‍ ബാലി ജനത മറക്കാറില്ല. വെളുപ്പിനുണര്‍ന്ന് തികഞ്ഞ പ്രതിബദ്ധതയോടെ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: