തിരുവനന്തപുരം: നാറ്റ്പാക് നിര്‍മിച്ചു വേണു നായര്‍ സംവിധാനം ചെയ്ത റോഡ് സുരക്ഷയെക്കുറിച്ചുള്ള രണ്ടു ലഘുചിത്രങ്ങള്‍ ഗ്ലോബല്‍ റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹാന്‍ഡ്സ് ഫ്രീ ഈസ് നോട്ട് റിസ്ക് ഫ്രീ, ഡിസ്ട്രാക്ഷന്‍ ഈസ് എക്സ്ട്രാക്ഷന്‍ എന്നീ ചിത്രങ്ങളാണ് ഫെബുവരി 21 മുതല്‍ 22 വരെ ജെനീവയില് നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
മേള സംഘടിപ്പിച്ചത് യുണൈറ്റഡ് നേഷന്‍സ് റോഡ് സേഫ്റ്റി ഫണ്ടും യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക്ക് കമ്മീഷന് ഫോര്‍ യൂറോപ്പും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: