കണ്ണൂർ: സങ്കടം സഹിക്കവയ്യാതായപ്പോള്‍ മുസ്ലിം യുവതി മുത്തപ്പന് തെയ്യത്തിന്റെ അടുത്തുപോയതില്‍ സമുദായാംഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ട് റംലത്ത്. ഹിജാബ് വിവാദത്തിനിടെ മുസ്ലിം സ്ത്രീയുടെ മുത്തപ്പന് സന്ദര്‍ശനം ഇസ്ലാമിക മൗലിക ചിന്താഗതിക്കാര്‍ക്ക് അസഹനീയമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ശക്തമായ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
റംലത്ത് മുത്തപ്പന് തെയ്യത്തിന്റെ അടുത്ത് സങ്കടങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങൾ ഏറെ ആഘോഷിച്ച വീഡിയോയാണ് ഒരു മുസ്ലീം സ്ത്രീയെ മുത്തപ്പൻ തെയ്യം ആശ്വസിപ്പിക്കുന്ന വീഡിയോ. സങ്കടം കൂടിയപ്പോഴാണ് ആശ്വാസത്തിനായി മുത്തപ്പനെ കാണാന്‍ എത്തിയതെന്ന് കാസർകോട് വലിയ പറമ്പ് സ്വദേശിനി എംടി റംലത്ത് പറയുന്നു. മുത്തപ്പൻ തെയ്യത്തെ കെട്ടിയാടിയതാകട്ടെ കണ്ണൂർ കരിവെള്ളൂർ വെള്ളച്ചാലിലെ സനിൽ പെരുവണ്ണാൻ എന്ന കാലാകാരനും.
വീഡിയോ വൈറലായതോടെ കഷ്ടതകൾ തിരിച്ചറിഞ്ഞ് ഒരുപാട് പേർ സഹായിക്കാൻ എത്തിയതായും റംലത്ത് വെളിപ്പെടുത്തി. എന്നാൽ സമുദായത്തിലെ ചില ഇടുങ്ങിയ ചിന്താഗതിക്കാർ തനിക്കെതിരെ വിമര്ശനമുയര്ത്തിയതായും റംലത്ത് പറഞ്ഞു.
രണ്ട് വർഷം മുൻപാണ് മുംബൈയിൽ ഹോട്ടൽ തൊഴിലാളിയായ ഭർത്താവ് കരീമിന് ജോലി നഷ്ടമായത്. മൂന്ന് മക്കളടങ്ങുന്ന കുടുംബജീവിതത്തില്‍ ഞെരുങ്ങി മുന്നോട്ട് പോവുകയാണ് റംലത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: