മാനന്തവാടി: മാനന്തവാടി എല്എഫ്യുപിസ്കൂളില് യൂണിഫോമില്‍ ഉള്‍പ്പെടാത്ത വസ്ത്രങ്ങളുടെ നിരോധനം തുടരുമെന്ന് സ്കൂള്‍ മാനേജ്മെന്റ്. സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് സ്കൂള്‍ നിലപാട് അറിയിച്ചത്. സ്കൂളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ തുടര്‍ന്നും യൂണിഫോം ധരിച്ച് വരാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്. അല്ലാതെ യൂണിഫോമിന് പുറത്തുള്ള വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നും സ്കൂള്‍ മനേജ്മെന്റ് നിലപാട് എടുത്തു.
മതതീവ്രാദികളുടെ പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് സ്കൂളിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. തട്ടം ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പ്രധാനധ്യാപികയുടെ നിര്‍ദ്ദേശമാണ് പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത്.
രക്ഷിതാവ് മൊബൈലില്‍ പകര്‍ത്തി രംഗം സോഷ്യല്‍ മീഡിയയിലും മറ്റും വന്നതോടെയാണ് പ്രതിഷേധങ്ങളും വിവാദങ്ങള്‍ക്കും വഴിവെച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി, എ.പി.ചന്ദ്രന്, മാനന്തവാടി എസ്.എച്ച്.ഒ, എം.എം.അബ്ദുള്‍ കരീമിന്റെയും സാനിധ്യത്തിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. പ്രതിഷേധ മുന്നില്‍ കണ്ട് സ്കൂള്‍ ഗേറ്റിന് മുന്പില് പോലീസിനെയും വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: