ആലപ്പുഴ : ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത് ചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. ശരത് ചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ മുഖ്യ പ്രതി നന്ദു പ്രകാശാണ് പിടിയിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഒളിവില്‍ പോയ നന്ദുവിന് വേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആറ് പേര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു. കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. ശരത്തിന്റെ കൊലപാതകം രാഷ്‌ട്രീയപ്രേരിതമല്ലെന്നും പോലീസ് പറഞ്ഞു.
കുമാരപുരം പുത്തന്‍കരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ശരത് ചന്ദ്രന്‍ കൊലപാതകം. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശിയായ ശരത് ചന്ദ്രന്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നു. മയക്കുമരുന്ന് ഗുണ്ടാ- മാഫിയ ആണ് കൊലയ്‌ക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: