‘നിങ്ങള്‍ പറയുന്ന ആശയത്തോട് ഞാന്‍ വിയോജിക്കുന്നുണ്ടങ്കിലും അത് പറയാനുള്ള നിങ്ങളുടെ അവകാശത്തോട് ഞാന്‍ യോജിക്കുന്നു’ എന്ന വോള്‍ട്ടയറിന്റെ പ്രസിദ്ധമായ വരികള്‍ ഉയര്‍ത്തി മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി വ്യാഖാനിച്ച് കേന്ദ്ര സര്‍ക്കാരിനേയും സംഘപരിവാറിനേയും പ്രതികൂട്ടിലാക്കാനാണ് ഇടതുപക്ഷ ജിഹാദി മാധ്യമ കോക്കസ്സ് ശ്രമിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന എന്തെങ്കിലും നടപടികള്‍ ഇന്നത്തെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടൊ? അതിന്റെ ഭാഗമായിട്ടാണൊ മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞത്?. കേന്ദ്ര സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നില്ലന്നും മോദി സര്‍ക്കാര്‍ ഇന്നുവരെ അപ്രകാരം ചെയ്തിട്ടില്ലന്നും മീഡിയ വണ്‍ ചാനലിന് സംഭവിച്ച ദുര്‍ഗതി അവരുടെ പ്രവര്‍ത്തി ദോഷം കൊണ്ടാണന്നും കാര്യങ്ങള്‍ അക്കമിട്ട് നിരത്തി മാധ്യമ പ്രവര്‍ത്തകനായ മാത്യൂ സാമുവല്‍ വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ട് മീഡിയ വണ്‍ അടച്ച് പൂട്ടി എന്ന അദ്ദേഹത്തിന്റെ വിശകലനം കാര്യമാത്ര പ്രസക്തമാണ്. ഒരു മണിക്കൂര്‍ പോലും നിരോധനത്തിന് സ്റ്റേ അനുവദിക്കില്ലന്നും, നിരോധിക്കാനുള്ള കാരണം പരസ്യമായി വ്യക്തമാക്കണമെന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ അഭിഭാഷകന്റെ ആവശ്യം നിരാകരിച്ച് അത് പൊതുസമൂഹത്തില്‍ പറയേണ്ടതല്ലെന്ന ഹൈക്കോടതിയുടെ നീരീക്ഷണവും വിശകലനം ചെയ്യുമ്പോള്‍ മീഡിയ വണ്‍ ഭരണഘടനാ വിരുദ്ധമായി രാജ്യസുരക്ഷ അപകടത്തിലാക്കാനുള്ള നീക്കം നടത്തിയതായി മനസ്സിലാക്കാം. മാത്യൂ സാമുവല്‍ സൂചിപ്പിക്കുന്നതനുസരിച്ച് മീഡിയ വണ്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത ഇന്ത്യന്‍ പട്ടാളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും പാകിസ്ഥാന്റെ ചട്ടുകമായി മീഡിയ വണ്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നുമാണ്. കശ്മീര്‍ സംഭവ വികാസങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഭാരത സൈന്യം മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട നിരപരാധികളെ വരെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊല്ലുകയാണന്ന വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും, ഈ വാര്‍ത്ത പാകിസ്ഥാന് ലോക രാഷ്ട്രങ്ങളുടെ പ്രതിനിധി സഭയില്‍ ഉയര്ത്തിയാതയും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ മീഡിയ വണ്ണും ഇടത് ജിഹാദി മാധ്യമ കോക്കസ്സും പ്രചരിപ്പിക്കുന്നത് മോദി വിരുദ്ധ പ്രസ്താവനയുടെ പേരിലാണ് നിരോധനം എന്നാണ്. മോദി വിരുദ്ധ പ്രസ്താവനയുടെ പേരിലാണങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടതും നിരോധിക്കേണ്ടതും എന്നെയാണെന്നാണ് മാത്യൂ സാമുവല്‍ പറയുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നിലപാടും ഇത് വരെ ബിജെപി സര്‍ക്കാര്‍ കൈ കൊണ്ടിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ ഫാസിസവും, വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഏകാധിപത്യ പ്രവണതയുമാണ് നിരോധനത്തിന് പിന്നിലെന്ന് പറയുമ്പോള്‍ മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരായിരുന്നെങ്കില്‍ കേരളത്തിലെ ഏതാണ്ട് എല്ലാ മാധ്യമങ്ങളും പൂട്ടിക്കെട്ടേണ്ട സമയം അതിക്രമിച്ചു. പ്രധാനമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്ന പത്ര സ്വാതന്ത്ര്യം ജനാധിപത്യസ്വഭാവമാണന്ന് പറയുന്ന പ്രസ്ഥാനമാണ് സംഘപരിപാര്‍. കേന്ദ്ര സര്‍ക്കാര്‍ ഇന്നുവരെ ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് വിരുദ്ധവുമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാധ്യമ വിമര്‍ശനത്തിന് വിധേയനായ രാഷ്ട്രീയ നേതാവും പ്രധാനമന്ത്രിയുമാണ് നരേന്ദ്ര മോദി. വിമര്‍ശനം ജനാധിപത്യത്തിന്റെ മാര്‍ഗ്ഗമാണന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്താനും അതിന്നുള്ള അവകാശം നടപ്പാക്കാനും ഈ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഭാരതത്തിലുണ്ട്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടൊ എന്നുള്ളതല്ല മാധ്യമ സ്വാതന്ത്ര്യത്തില്‍ രാജ്യസുരക്ഷ ഹനിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്നം.
എന്താണ് മാധ്യമ സ്വാതന്ത്ര്യം
ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിലാണ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത്. നമ്മുടെ അഭിപ്രായം നിസ്സങ്കോചം ആരുടേയും മുഖത്ത് നോക്കി പറയാനുള്ള സ്വാതന്ത്ര്യമാണത്. ജനാധിപത്യത്തില്‍ ഏറ്റവും മഹത്തരമാണ് ഈ അഭിപ്രായ സ്വാതന്ത്ര്യം. മാധ്യമ രംഗത്തുള്ളവര്‍ക്ക് പ്രത്യേക അവകാശം ഇല്ല എന്നുള്ളതും എടുത്ത് പറയണം. ഒരാള്‍ക്ക് അയാളുടെ അഭിപ്രായം പറയാമെങ്കിലും അത് മറ്റൊരാള്‍ക്ക് മുറിവ് ഉണ്ടാക്കുന്നുണ്ടങ്കില് അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണങ്കില്‍ പോലും തടയപ്പെടേണ്ടതും നിയമവിരുദ്ധവുമാണ്. ഇത് മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഭരണഘടന 19-1, 2 ല്‍ ഈ കാര്യം വ്യക്തമാക്കുന്നു. ഞലമീെിമയഹല ൃലേെൃശരശേീി എന്ന പരിമിതമായ ഒമ്പത് നിയന്ത്രണങ്ങള്‍ എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണ്. രാജ്യത്തിന്റെ പരമാധികാരം, രാജ്യസുരക്ഷ, ശത്രു രാജ്യങ്ങളുമായുള്ള കൈ കോര്‍ക്കല്‍ ഇങ്ങനെയുള്ള ഒമ്പത് നിയന്ത്രണങ്ങള്ക്കുള്ളിലാകണം മാധ്യമ പ്രവര്‍ത്തനം. ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതായി കണ്ടെത്തി സംപ്രേഷണമൊ പ്രസിദ്ധീകരണമൊ നിരോധിക്കാനുള്ള അവകാശം ഭരണഘടന, കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്.
ഇന്ത്യാ വിരുദ്ധതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുന്ന ജമ അത്തെ ഇസ്ലാമിയുടെ മുഖമാണ് മീഡായാ വണ്‍ ചാനല്‍. സ്വാഭാവികമായും ഒരു ആഗോള ഗൂഢാലോചനയുടെ പ്രതിഫലനമല്ലെ ഈ വ്യാജ വാര്‍ത്തകള്‍ എന്ന് ഒരു സര്‍ക്കാരിന് ന്യായമായും ചിന്തിക്കാന്‍ കഴിയുന്നതാണ്. ആരൊക്കെ ഉറഞ്ഞ് തുള്ളിയാലും കരി ദിനം പ്രഖ്യാപിച്ചാലും ഭരണഘടന മാറ്റിയെഴുതാനൊ പ്രത്യേക മാധ്യമ സ്വാതന്ത്ര്യം നല്കി ഈ വ്യാജ വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കാനൊ രാജ്യ സ്നേഹികള്ക്കൊ പ്രസ്ഥാനങ്ങള്‍ക്കൊ സര്‍ക്കാരിനൊ കഴിയില്ല. വോള്‍ട്ടയര്‍ പറഞ്ഞ ജനാധിപത്യത്തിലെ യഥാര്‍ത്ഥ സ്വാതന്ത്ര്യം നിലനിര്‍ത്തണമെങ്കില്‍ ഇത്തരം പുഴുക്കുത്തുകളെ നിരാകരിക്കണം. ജനാധിപത്യത്തിലെ അര്‍ത്ഥ സമ്പൂര്‍ണ്ണമായ അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ ആരേയും അനുവദിച്ചു കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: