തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സമ്മേളനം മാറ്റിവെക്കില്ലായെന്ന് സിപിഎം. കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍്ഗ്രസിനും മാറ്റമുണ്ടാകില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.
മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടക്കും. ണിച്ചുകുളങ്ങരയില് വച്ചാണ് സമ്മേളനം നടക്കുക.
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രകടനം ഒഴിവാക്കിയിട്ടുണ്ട്.. പൊതു സമ്മേളനത്തില്‍ ആളുകളുടെ എണ്ണവും നിയന്ത്രിക്കുമെന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനങ്ങള്‍ നടത്തിയതിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ കോടതി വിധി കൂടി വന്നതോടെ ആലപ്പുഴ ജില്ലാ സമ്മേളനം നീട്ടിവെക്കുകയായിരുന്നു. 500 പേരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് തിരുവാതിര നടത്തിയത് വന്‍ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: