തിരുവനന്തപുരം: കേരളത്തിന്റെ ഒരു മൂലയില്‍ മാത്രമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയം അത്യന്തം അപകടകരമാണെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളുടെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്ന് ബിജെപി കേരള ഘടകം. ഇന്നലെ വാര്‍ത്ത് ഏജന്‍സിയായ എഎന്‍ഐക്ക് നരേന്ദ്രമോദി കൊടുത്ത അഭിമുഖത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അപകടപരമായ ആശയത്തെ കുറിച്ച് പറയുന്നുണ്ട്. ഏത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും നേരിട്ട് പിന്തുണ കൊടുക്കുന്നവരായി ഇന്ന് കോണ്‍ഗ്രസ്സും സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാകുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ കാര്യം പറയുമ്പോള്‍ അവരുടെ സംഖ്യയില്‍ അല്ല അവരുടെ അപകടകരമായ ആശയമാണ് പ്രശ്നം എന്ന് നരേന്ദ്രമോദി വ്യക്തമാക്കുന്നു..
അത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവര്‍ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും അപ്രത്യക്ഷമായി കേരളത്തിന്റെ ഒരു മൂലയില്‍ മാത്രം അവര്‍ ഒതുങ്ങി പക്ഷെ അവരുടെ ആശയം അത്യന്തം അപകടകരമാണ് എന്ന് അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. കേരളത്തില്‍ നരേന്ദ്രമോദി മുന്‍പ് വന്നപ്പോള്‍ കേരളം തീവ്രവാദത്തിന്റെ നഴ്സറി ആയിരിക്കുന്നു എന്ന് മുന്നറിയിപ്പ് തന്നിരുന്നു. അന്ന് അത് വലിയ പുകിലായിരുന്നു ഉണ്ടാക്കിയത്..
ഇന്ന് പക്ഷെ നമ്മള് അതിന്റെ യാഥാര്‍ഥ്യം കൂടുതല്‍ തിരച്ചറിഞ്ഞു കഴിഞ്ഞു.. കേരളത്തിലെ തീവ്രവാദ ശക്തികളെ കുറിച്ച് ഇനി ആരെങ്കിലും പറഞ്ഞാല്‍ നമ്മള് ഞെട്ടില്ല കാരണം കേരളത്തെ ആ നിലയിലേക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എത്തിച്ചു കഴിഞ്ഞു എന്ന് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നുണ്ട്..നരേന്ദ്ര മോദിയുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങളും ശ്രദ്ധയോടെ കേള്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം..
അപകടപരമായ രാഷ്ട്ര വിരുദ്ധ ആശയങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സും സിപിഎം പിന്തുടരുന്നത് ആ ആശയങ്ങളുടെ മുക്തി രാജ്യപുരോഗതിക്കും സുരക്ഷക്കും അത്യന്താപേക്ഷിതമാണ് .നാളത്തെ തലമുറയുടെ സുരക്ഷിതത്തിനും നമ്മുടെ സമാധാനപരമായ ജീവിതത്തിനും അപകടപരമായ രാജ്യവിരുദ്ധ ആശയങ്ങള്‍ക്കെതിരെ അണി ചേരേണ്ടതുണ്ട്. ബിജെപി ഉയര്‍ത്തി പിടിക്കുന്ന ദേശീയതക്കൊപ്പം മറ്റു സംസ്ഥാനങ്ങളെ പോലെ കേരളവും മുന്നോട്ട് വരേണ്ട ആവശ്യകത സംജാതമായിരിക്കുന്നെന്നും ബിജെപി ഘടകം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: