ലക്‌നൗ: ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നവേളയില്‍ വോട്ടര്‍മാര്‍ക്ക് സുപ്രധാന സന്ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനം കശ്മീരിനേയും കേരളത്തേയും പഞ്ചാബിനേയും പോലെ ആകാതിരിക്കാന്‍ ഇത്തവണയും ബിജെപി വോട്ട് ചെയ്യാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ യോഗി പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും യോഗി വ്യക്തമാക്കി.
“എനിക്ക് നിങ്ങളോട് ഇതാണ് പറയാനുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. അതിനാല്‍ കശ്മീരിനേയും കേരളത്തേയും ബംഗാളിനേയും പോലെ ഉത്തര്‍പ്രദേശ് മാറാതിരിക്കാന്‍ വോട്ട് ചെയ്യണം” അദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകുമ്പോള്‍ തുടര്‍ഭരണം മാത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെ തേരോട്ടമാണ് ബിജെപി ജനങ്ങളോട് പങ്കുവെക്കുന്നത്.
അഞ്ചു വര്‍ഷം കൊണ്ട് യുപിയുടെ മുഖച്ഛായ മാറ്റുകയായിരുന്നു യോഗി സര്‍ക്കാര്‍. ഇക്കാലത്ത് നടപ്പാക്കിയ വികസനപ്രവൃത്തികള്‍, ജനക്ഷേമപദ്ധതികള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ നവീകരണം എന്നിവയെല്ലാം ബിജെപി ജനങ്ങളോട് വിശദീകരിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണിക്കപ്പെട്ടിരുന്ന യുപിക്ക് യോഗി സര്‍ക്കാര്‍ പുതിയ ദിശാബോധം നല്‍കുകയായിരുന്നു. വിദൂരഗ്രാമങ്ങളില്‍ പോലും ഇന്ന് വികസനം എത്തുന്നു.
സംസ്ഥാനത്തെ കലാപരഹിതമാക്കുമെന്ന തെരഞ്ഞെടുപ്പ് വാദ്ഗാനം പാലിക്കാന്‍ ബിജെപിക്കായി. അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കാം. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരും സംസ്ഥാനത്തെ യോഗി സര്‍ക്കാരും ചേര്‍ന്നുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ബിജെപിയുടെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: