മുംബൈ: ദേശീയഗാനത്തെ അവഹേളിച്ച സംഭവത്തില്‍ മാര്‍ച്ച് 2ന് നേരിട്ട് ഹാജരാകാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മുംബൈ കോടതി ആവശ്യപ്പെട്ടു. മുംബൈയിലെ ബിജെപി സെക്രട്ടറി വിവേകാനന്ദ് ഗുപ്ത നല്കിയ കേസിലാണ് വിധി.
ഡിസംബറില്‍ മുംബൈ സന്ദര്‍ശിച്ചപ്പോഴാണ് മമത ബാനര്‍ജി ദേശീയഗാനത്തെ അപമാനിച്ചത്. ദേശീയ ഗാനം പാടിക്കൊണ്ടിരുന്നപ്പോള്‍ അവര്‍ കസേരയില്‍ നിന്നെഴുന്നേറ്റില്ലെന്ന് മാത്രമല്ല, ഇരുന്നുകൊണ്ട് തന്നെ നാലോ അഞ്ചോ വരികള്‍ മാത്രം കൂടെപ്പാടി നിര്‍ത്തുകയും ചെയ്തു. ദേശീയ ഗാനത്തെ അവഹേളിച്ച ഈ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ മുംബൈ സെക്രട്ടറി ഉടനെ മുംബൈ പൊലീസില്‍ പരാതി നല്കി.
ദേശീയ അഭിമാന നിയമത്തെ, 1971 അവഹേളിക്കുന്നത് തടയുന്ന മൂന്നാം വകുപ്പ് പ്രകാരം മമത കുറ്റം ചെയ്തെന്നാണ് ബിജെപി നേതാവ് പരാതിപ്പെട്ടത്. ‘മമതയുടെ പെരുമാറ്റം ആഭ്യന്തരമന്ത്രാലത്തിന്റെ 2015ലെ ഉത്തരവിന് എതിരാണ്. എപ്പോഴെല്ലാം ദേശീയഗാനം പാടുകയോ റെക്കോഡ് ഓണാക്കുകയോ ചെയ്യുമ്പോള്‍ ശ്രോതാക്കള്‍ എല്ലാം എഴുന്നേറ്റ് അറ്റന്‍ഷനില്‍ നില്‍ക്കണം എന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു,’
മമത ബാനര്‍ജി മനപൂര്‍വ്വം ഈ ഉത്തരവ് ലംഘിച്ചുവെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തുന്നു. ‘ഇത്രയും വലിയ പദവിയില്‍ ഇരിക്കുന്ന അവര്‍ ബോധപൂര്‍വ്വം ദേശീയഗാനത്തെ അവഹേളിച്ചു. ‘- അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: