ഒരു കൂട്ടം പുതിയ ഇമോജികള്‍ പുറത്തുവിട്ട് ആപ്പിള്‍. ഗര്‍ഭമുള്ള പുരുഷന് ഉള്‍പ്പടെ 37 പുതിയ ഇമോജികളാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ഗര്‍ഭമുള്ള വ്യക്തി എന്ന ആശയത്തില്‍ ലിംഗ തുല്യത കൊണ്ടുവരുന്നതിനാണ് ഗര്‍ഭിണിയ്ക്കൊപ്പം ഗര്‍ഭമുള്ള പുരുഷന്റെ ഇമോജിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ആപ്പിളിന്റെ ഐഒഎസ് 15.4 ബെറ്റ വേര്‍ഷനിലാണ് പുതിയ ഇമോജികള്‍ പരിചയപ്പെടുത്തിയത്. അതിന്റെ കൂടെ 75 പുതിയ സ്കിന്‍ ടോണുകളും ഉള്‍പ്പെടുത്തി. ഇതോടെ ആപ്പിളിന്റെ മൊത്തം കാരക്ടറുകളുടെ എണ്ണം 112 ആയി.
സല്യൂട്ട്, കമഴ്ത്തി വെച്ച കൈപ്പത്തി, മലര്‍ത്തി വെച്ച കൈപ്പത്തി, തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുള്ള ഇമോജി, ചൂണ്ടിക്കാണിക്കല്‍, ചുണ്ടു കടിക്കല്‍ തുടങ്ങിയ പ്രവൃത്തികളെ സൂചിപ്പിക്കുന്ന ഇമോജികള്‍ എന്നിവ ഇതിലുണ്ട്. കൂടാതെ മുട്ടയുള്ളതും ഇല്ലാത്തതുമായ പക്ഷിക്കൂട്, എക്സ് റേ, കളിസ്ഥലത്തെ സ്ലൈഡ്, മിറര്‍ ബോള്‍, ജാര്, തിരിച്ചറിയല്‍ കാര്‍ഡ്, പഴിവപ്പുറ്റ്, താമര, കുമിളകള്‍, ബാറ്ററി ലോ, ടയര്‍, വിവിധ തൊലിനിറങ്ങളിലുള്ള കൈപ്പത്തികള്‍ കൊണ്ടുള്ള ഹാന്‍ഡ് ഷേക്ക് എന്നിവയും പുതിയ ഇമോജികളുടെ കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: