തിരുവനന്തപുരം: മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ നിരസിച്ചത് വലിയ സംഭവമായി ആഘോഷിക്കുകയാണ് ചിലര്‍. ജനങ്ങള്‍ക്കുവേണ്ടിയാണ് സേവനം പ്രവര്‍ത്തനങ്ങളെന്നും ബഹുമതികള്‍ക്ക് വേണ്ടിയല്ലെന്നുമാണ് കാരണം. സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന ഇത്തരം ബഹുമതികള്‍ സ്വീകരിക്കരുതെന്നാണ് എക്കാലത്തേയും വീക്ഷണമെന്ന് ഔദ്യോഗിക ട്വിറ്ററില്‍ സിപിഐഎം വ്യക്തമാക്കിയത്
ഭരണകൂടങ്ങളോ വ്യക്തികളോ നല്കുന്ന ഒരു ആദരവും കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിക്കില്ലങ്കില് 1998 ല്‍ സത്പാല്‍ ഡംഗ് പത്മഭൂഷണ്‍ വാങ്ങിയതോ. ജി മാധവന്‍നായര്‍, കെ എം മാത്യു എന്നീ മലയാളികള്‍ക്കൊപ്പം അക്കൊല്ലം പത്മഭൂഷണന്‍ കിട്ടിയവരില്‍ പഞ്ചാബിയായ സത്പാല്‍ ഡംഗും ഉണ്ടായിരുന്നു. ആരായിരുന്നു സത്പാല്‍.
സ്വാതന്ത്ര്യ സമര സേനാനി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്ന ആള്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനൊപ്പം പഞ്ചാബില്‍ കമ്മ്യൂണിസത്തിന് വേരോട്ടം സൃഷ്ടിച്ച നേതാവ്. മൂന്നു തവണ എം എല്‍ എ, സംസ്ഥാന മന്ത്രി… രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍നിന്ന് പത്മഭൂഷണ്‍ പുരസ്ക്കാരം സത്പാല്‍ ഡംഗ് വാങ്ങിയപ്പോള്‍ ഇപ്പോള്‍ പറയുന്ന വീക്ഷണം മറന്നോ.
പത്മ പുരസ്ക്കാരം പ്രഖ്യാപിക്കും മുമ്പ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്ന എല്ലാവരേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് നേരത്തെ തന്നെ ബന്ധപ്പെടുന്ന പതിവുണ്ട്. ബുദ്ധദേബിന്റെ കാര്യത്തിലും അത് സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മീരാ ഭട്ടാചാര്യയാണ് ഫോണില്‍ സംസാരിച്ചത്. അപ്പോഴൊന്നും അവാര്‍ഡ് നിരസിക്കുന്നതായി പറഞ്ഞിട്ടില്ല. പ്രഖ്യാപനം ഉണ്ടായപ്പോള്‍ നിരാസം. അതും ഇല്ലാത്ത ആദര്‍ശം വിളമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: